തൃശൂർ: വിവിധ വകുപ്പുകളിൽ നിന്ന് വൻതുക പിരിഞ്ഞുകിട്ടാനുണ്ടായിട്ടും കടമെടുത്ത് കൂട്ടുന്ന കെ.എസ്.ഇ.ബിക്ക് സർക്കാരിെൻറ വക 500 കോടി 'വായ്പ'. കേരള ഫിനാൻഷ്യൽ കോർപറേഷനിൽ (കെ.എഫ്.സി) നിന്ന് പത്തുവർഷംകൊണ്ട് തിരിച്ചടക്കുന്ന വിധത്തിലാകും വായ്പയെന്ന് ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കേന്ദ്ര ധനകാര്യ വകുപ്പിെൻറ കീഴിലെ പവർ ഫിനാൻസ് കോർപറേഷനിൽ നിന്ന് 500 കോടി രൂപ മാസം മുമ്പാണ് വായ്പയെടുത്തത്. ഇതിനുപുറമെയാണ് ഇപ്പോൾ സർക്കാരിൽ നിന്ന് വായ്പ സ്വീകരിക്കുന്നത്. കൂടാതെ കേന്ദ്ര സ്ഥാപനമായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷനിൽ നിന്ന് (ആർ.ഇ.സി) 500 കോടി രൂപ വായ്പക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോവിഡ് മൂലം കൂടുതൽ പ്രതിസന്ധിയിലായ കെ.എസ്.ഇ.ബി തുടർപ്രവർത്തനങ്ങൾക്ക് കടമെടുക്കലല്ലാതെ വേറെ നിർവാഹമില്ലെന്ന നിലപാടിലാണ്. കുടിശ്ശികയായി ഇതിനകം പിരിഞ്ഞുകിട്ടാനുള്ളത് 2500 കോടിയിലേറെ രൂപയാണ്. ഇതിൽ 550 കോടിയോളം രൂപ കോവിഡ് കാലത്ത് വന്നതാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ജല അതോറിറ്റി വരുത്തിയ കുടിശ്ശിക 1360 കോടിയാണ്. ജൂലൈ വരെ മറ്റ് സർക്കാർ വകുപ്പുകളുടെ വൈദ്യുതി കുടിശ്ശികത്തുക 100 കോടിയിലധികമാണ്. പൊതുമേഖല സ്ഥാപനങ്ങൾ കൊടുക്കാനുള്ളത് 503 കോടിയേിലേറെ.
തദ്ദേശസ്ഥാപനങ്ങൾ വൈദ്യുത ചാർജിനത്തിൽ എട്ട് കോടി അടക്കാനുണ്ട്. ഇത്തരത്തിൽ കുടിശ്ശിക കൊടുത്തുതീർക്കാതെ ധനമന്ത്രിയുടെ പോസ്റ്റിൽ പറയുന്നപോലെ 'കെ.എഫ്.സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വായ്പ' നൽകുന്നത് കെ.എസ്.ഇ.ബിയെ മെച്ചപ്പെടുത്തകയല്ല ബോർഡിെൻറ ധനസ്ഥിതിയുടെ 'നട്ടെല്ലൊടി'ക്കുമെന്നാണ് ആക്ഷേപം.
ജൂലൈ വരെയുള്ള കണക്കനുസരിച്ച് ഗാർഹിക കണക്ഷനുകളിലെ കുടിശ്ശിക 737 കോടിയാണ്. കോവിഡിന് മുമ്പുവരെ ഏറെക്കുറെ കൃത്യമായി ഉപഭോക്താക്കൾ അടച്ചിരുന്നു. അതേസമയം, ലോക്ഡൗണിൽ നൽകിയതൊഴികെ ബില്ലുകൾ അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് 963 കോടി രൂപയാണ് കുടിശ്ശിക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.