തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത കുടിശ്ശിക നൽകാനാവില്ലെന്ന നിലപാടിൽ മാനേജ്മെന്റ്. നാലു ഗഡു ക്ഷാമബത്ത കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന ഹൈകോടതിയെ സമീപിച്ചിരുന്നു.
ബോർഡിനോട് തീരുമാനമെടുക്കാനായിരുന്നു കോടതി നിർദേശം. ഇതുപ്രകാരമാണ് ക്ഷാമബത്ത വിഷയം ബോർഡ് പരിഗണിച്ചത്.
എന്നാൽ, സാമ്പത്തിക നില മെച്ചമല്ലാത്തതിനാൽ കുടിശ്ശിക നൽകേണ്ടതില്ലെന്ന് തീരുമാനമെടുക്കുകയായിരുന്നു. 2022 ജനുവരി മുതലുള്ള ക്ഷാമബത്ത കുടിശ്ശികയാണ് ജീവനക്കാർക്ക് വിതരണം ചെയ്യാനുള്ളത്.
ക്ഷാമബത്ത വിഷയത്തിൽ തീരുമാനമെടുക്കാമെന്ന് കോടതിയിൽ ഉറപ്പ് നൽകിയ കെ.എസ്.ഇ.ബി ഇപ്പോൾ സ്വീകരിച്ച നിലപാട് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സംഘടനകൾ.
ഇതിനെതിരെ കോടതിയലക്ഷ്യ ഹരജി നൽകുമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ-ഐ.എൻ.ടി.യു.സി സംസ്ഥാന വർക്കിങ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.