പൊന്മുടിയില്‍ കെ.എസ്​.ഇ.ബി ഭൂമി അളക്കാനെത്തിയ റവന്യൂ സംഘത്തെ തടഞ്ഞു

അ​ടി​മാ​ലി: പൊ​ന്മു​ടി അ​ണ​ക്കെ​ട്ടി​ല്‍ ഹൈ​ഡ​ല്‍ ടൂ​റി​സ​ത്തി​ന്​ വൈ​ദ്യു​തി വ​കു​പ്പ് പാ​ട്ട​ത്തി​ന് ന​ല്‍കി​യ ഭൂ​മി അ​ള​ക്കാ​നെ​ത്തി​യ റ​വ​ന്യൂ സം​ഘ​ത്തെ ത​ട​ഞ്ഞു. രാ​ജാ​ക്കാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റും മു​ന്‍ വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി​യു​ടെ മ​രു​മ​ക​നു​മാ​യ വി.​എ. കു​ഞ്ഞു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ ത​ട​ഞ്ഞ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 10ഓ​ടെ​യാ​ണ് സം​ഭ​വം. ഹൈ​ഡ​ല്‍ ടൂ​റി​സ​ത്തി​ന്​ രാ​ജാ​ക്കാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ല്‍ 21ഏ​ക്ക​ര്‍ റ​വ​ന്യൂ ഭൂ​മി​യു​ണ്ടെ​ന്ന പ​രാ​തി​യെ​ത്തു​ട​ര്‍ന്നാ​ണ് സ​ര്‍വേ ന​ട​ത്താ​ന്‍ റ​വ​ന്യൂ​സം​ഘ​മെ​ത്തി​യ​ത്. ഉ​ടു​മ്പ​ന്‍ചോ​ല ത​ഹ​സി​ല്‍ദാ​റു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം മൂ​ന്ന്​ സ​ര്‍വേ​യ​ർ​മാ​രും രാ​ജാ​ക്കാ​ട് വി​ല്ലേ​ജി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് സ​ര്‍വേ​ക്ക് എ​ത്തി​യ​ത്. എ​ന്നാ​ല്‍, കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മാ​ത്ര​മേ പ​രി​ശോ​ധ​ന അ​നു​വ​ദി​ക്കൂ​വെ​ന്ന നി​ല​പാ​ടാ​ണ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്​ സ്വീ​ക​രി​ച്ച​ത്.

എം.​എം. മ​ണി വൈ​ദ്യു​തി മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ്​ മ​രു​മ​ക​ന്‍ പ്ര​സി​ഡ​ന്‍റാ​യ ബാ​ങ്കി​ന് പൊ​ന്മു​ടി​യി​ല്‍ ഹൈ​ഡ​ല്‍ ടൂ​റി​സ​ത്തി​ന് ഭൂ​മി അ​നു​വ​ദി​ച്ച​ത്. മാ​ട്ടു​പ്പെ​ട്ടി, ചെ​ങ്കു​ളം, മൂ​ന്നാ​ര്‍, കു​ണ്ട​ള അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ഇ​തേ മാ​തൃ​ക​യി​ല്‍ ടൂ​റി​സ​ത്തി​ന്​ ഭൂ​മി പാ​ട്ട​ത്തി​ന് ന​ല്‍കി​യി​രു​ന്നു. ഇ​തി​ന്‍റെ മ​റ​പി​ടി​ച്ചാ​ണ് പൊ​ന്മു​ടി​യി​ലും ഭൂ​മി ന​ല്‍കി​യ​ത്. ഇ​തി​ല്‍ റ​വ​ന്യൂ​ഭൂ​മി​യും ഉ​ൾ​പ്പെ​ട്ട​താ​യി ആ​രോ​പ​ണം ഉ​യ​ര്‍ന്ന​തോ​ടെ​യാ​ണ് റ​വ​ന്യൂ വ​കു​പ്പ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. എ​ന്നാ​ല്‍, ബാ​ങ്കി​നോ കെ.​എ​സ്.​ഇ.​ബി​ക്കോ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​പ്പ് ന​ല്‍കാ​തെ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ബാ​ങ്ക് ഭ​ര​ണ​സ​മി​തി ഉ​റ​ച്ച് നി​ല്‍ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്,​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍ച്ച ന​ട​ത്തി നോ​ട്ടീ​സ് ന​ല്‍കി​യ​ശേ​ഷം സ​ര്‍വേ വീ​ണ്ടും ന​ട​ത്തു​മെ​ന്ന് വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ സു​രേ​ഷ്‌​കു​മാ​ര്‍ പ​റ​ഞ്ഞു. റ​വ​ന്യൂ പു​റ​മ്പോ​ക്ക് ഭൂ​മി​യു​ടെ സ്‌​കെ​ച്ച് പ്ര​കാ​രം മു​മ്പ് സ​ര്‍വേ ന​ട​ത്തി സ്ഥാ​പി​ച്ചി​രു​ന്ന ക​ല്ലു​ക​ള്‍ ക​ണ്ടെ​ത്താ​നാ​യി​രു​ന്നു സ​ര്‍വേ സം​ഘ​ത്തി​ന്‍റെ നീ​ക്കം. എ​ന്നാ​ല്‍, പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പോ​ലും ന​ട​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. രാ​ജാ​ക്കാ​ട്ട്​ നി​ന്ന്​ വ​ന്‍ പൊ​ലീ​സ് സേ​ന​യും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - KSEB revenue survey team blocked at Ponmudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.