28,419 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കെ.എസ്​.ഇ.ബി

തൃ​ശൂ​ർ: അ​ഞ്ച്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ 28,419 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​രേ​ഖ കെ.​എ​സ്.​ഇ.​ബി, കേ​ര​ള സ്റ്റേ​റ്റ്​ ഇ​ല​ക്​​​ട്രി​സി​റ്റി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന് സ​മ​ർ​പ്പി​ച്ചു. പാ​തി​വ​ഴി​യി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന​തും സ്തം​ഭി​ച്ച​തും പു​തി​യ​തു​മാ​യ 14 ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള വി​ശ​ദ രൂ​പ​രേ​ഖ​യാ​ണ്​ സ​മ​ർ​പ്പി​ച്ച​ത്.

സാ​ധാ​ര​ണ​യാ​യി താ​രി​ഫ്​ പെ​റ്റീ​ഷ​നോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ചി​രു​ന്ന പ​ദ്ധ​തി​രേ​ഖ ഇ​ത്ത​വ​ണ ആ​ദ്യ​മാ​യാ​ണ്​ 'കാ​പി​റ്റ​ൽ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ പ്ലാ​ൻ' (മൂ​ല​ധ​ന നി​ക്ഷേ​പ പ​ദ്ധ​തി) എ​ന്ന പേ​രി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​ത്. ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളി​ലൂ​ടെ അ​ധി​ക വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം എ​ന്ന​തി​ൽ ഊ​ന്നി​യു​ള്ള കാ​ഴ്ച​പ്പാ​ടാ​ണ്​ ബോ​ർ​ഡ്​ പ​ങ്കു​വെ​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തി​ന്​ ആ​വ​ശ്യ​മു​ള്ള​തി​ൽ 30 ശ​ത​മാ​നം വൈ​ദ്യു​തി മാ​ത്ര​മാ​ണ്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. ഇ​ത്​ മ​റി​ക​ട​ക്കാ​ൻ 4749.8 കോ​ടി ചെ​ല​വി​ൽ 14 ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളാ​ണ്​ അ​ഞ്ച്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കു​ക. ര​ണ്ട്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​വ​യി​ൽ 185 മെ​ഗാ​വാ​ട്ടി​ന്‍റെ​ പ​ദ്ധ​തി​ക​ൾ ക​മീ​ഷ​ൻ ചെ​യ്യും.

അ​പ്പ​ർ ചെ​ങ്കു​ളം, പീ​ച്ച​ഡ്, പ​ടി​ഞ്ഞാ​റ​ൻ ക​ല്ലാ​ർ, പെ​രി​യാ​റി​നോ​ട്​ ചേ​ർ​ന്ന ലാ​ഡ്രം, മ​ർ​മ​ല, പ​ശു​ക്ക​ട​വ്, വാ​ല​ന്തോ​ട്, മാ​രി​പ്പു​ഴ, ചെ​മ്പൂ​ക്ക​ട​വ്​-​മൂ​ന്നാം​ഘ​ട്ടം, ചാ​ത്ത​ൻ​കോ​ട്ടു​ന​ട, ഒ​ലി​ക്ക​ൽ ഷെ​പ്, പൂ​വാ​രം​തോ​ട്, മാ​ങ്കു​ളം, ഇ​ടു​ക്കി (ഗോ​ൾ​ഡ​ൻ ജൂ​ബി​ലി) എ​ക്സ്റ്റ​ൻ​ഷ​ൻ സ്കീം ​എ​ന്നീ വൈ​ദ്യു​തി പ​ദ്ധ​തി​ക​ളാ​ണ്​ 2026-27ഓ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ക. ര​ണ്ടെ​ണ്ണം നീ​ർ​ത്ത​ട മാ​ർ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​ക്കു​ന്ന​തും ബാ​ക്കി 11 എ​ണ്ണം ന​ദീ​ത​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളു​മാ​ണ്. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണ്. 

Tags:    
News Summary - KSEBs Rs 28,419 crore investment plans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.