കണക്ഷൻ ചാർജ്​ വർധന അനിവാര്യമെന്ന്​ കെ.എസ്​.ഇ.ബി

റെഗുലേറ്ററി കമീഷൻ തെളിവെടുപ്പ്​ നടത്തി

തി​രു​വ​ന​ന്ത​പു​രം: പു​തി​യ വൈ​ദ്യു​തി ക​ണ​ക്ഷ​നു​ക​ൾ​ക്കു​ള്ള ഫീ​സ്​ വ​ർ​ധ​ന അ​നി​വാ​ര്യ​മാ​ണെ​ന്ന്​ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ സി​റ്റി​ങ്ങി​ൽ കെ.​എ​സ്.​ഇ.​ബി​യു​ടെ വാ​ദം. ഒ​ടു​വി​ൽ നി​ര​ക്ക്​ നി​ശ്ച​യി​ച്ച 2019ന്​ ​ശേ​ഷം ​ലേ​ബ​ർ ചാ​ർ​ജി​ൽ വ​ന്ന വ​ർ​ധ​ന, ഉ​യ​ർ​ന്ന വി​ല​യ്​​ക്ക്​ വൈ​ദ്യു​തി വാ​ങ്ങു​ന്ന​ത​ട​ക്കം കെ.​എ​സ്.​ഇ.​ബി​ ചൂ​ണ്ടി​ക്കാ​ട്ടി. നി​ര​ക്ക്​ വ​ർ​ധ​ന​ക്കെ​തി​രെ 15ലേ​റെ പ​രാ​തി​ക​ൾ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ക​മീ​ഷ​ൻ പ​രി​ഗ​ണ​ന​ക്ക്​ വ​ന്നു. ഈ ​പ​രാ​തി​ക​ള​ട​ക്കം പ​രി​ഗ​ണി​ച്ച​ശേ​ഷ​മാ​വും ക​മീ​ഷ​ൻ തീ​രു​മാ​നം. 2018ൽ ​അം​ഗീ​ക​രി​ച്ച നി​ര​ക്ക്​ പ്ര​കാ​രം സിം​ഗ്​​ൽ ഫേ​സ്​ ക​ണ​ക്ഷ​ന്​ 1740 രൂ​പ​യും പ​ത്ത്​ കി​ലോ വാ​ട്​​സ്​ വ​രെ​യു​ള്ള ത്രീ​ഫേ​സ്​ ക​ണ​ക്ഷ​ന്​ 4220 ​രൂ​പ​യു​മാ​ണ്​ സ​ർ​വ​സ്​ ക​ണ​ക്ഷ​ൻ നി​ര​ക്ക്. ഇ​ത്​ യ​ഥാ​ക്ര​മം 3604 ആ​യും 6935 ആ​യും വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ ബോ​ർ​ഡി​ന്‍റെ ആ​വ​ശ്യം.

പോ​സ്​​റ്റു​ക​ൾ സ്​​ഥാ​പി​ച്ച്​ ലൈ​ൻ വ​ലി​ക്കു​ന്ന​തി​നു​ള്ള ചാ​ർ​ജ്​ പു​റ​മേ​യാ​ണ്. ഇ​തി​ന്‍റെ നി​ര​ക്കി​ലും വ​ർ​ധ​ന വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ ​ബോ​ർ​ഡ്​​ ഉ​യ​ർ​ത്തി​യ​ത്. പു​തി​യ പു​ര​പ്പു​റ ​സോ​ളാ​ർ വൈ​ദ്യു​തി പ​ദ്ധ​തി​ക്ക്​ ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്​ ഉ​ൾ​പ്പെ​ടെ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന കെ.​എ​സ്.​ഇ.​ബി ആ​വ​ശ്യ​ത്തി​ൽ ​വ്യാ​ഴാ​ഴ്ച റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തും. 2023 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ മാ​ർ​ച്ച്​ 31 വ​രെ വൈ​ദ്യു​തി വാ​ങ്ങി​യ ഇ​ന​ത്തി​ൽ ചെ​ല​വു​വ​ന്ന തു​ക സ​ർ​ചാ​ർ​ജാ​യി ഈ​ടാ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ന​ൽ​കി​യ ​അ​പേ​ക്ഷ​യി​ൽ ഈ​മാ​സം 28നാ​ണ്​ തെ​ളി​വെ​ടു​പ്പ്.

Tags:    
News Summary - KSEB says that connection charge increase is necessary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.