കെ.എസ്.ഇ.ബി അഴിമതിയിൽ അന്വേഷണം വേണം- വി.ഡി സതീശൻ

തിരുവനന്തപുരം: കെ.എസ്.ഇ.ബി അഴിമതിയിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രി കൃഷ്ണൻകുട്ടിയെ സംഭവവുമായി ബന്ധപ്പെട്ട് എം.എ മണി വിരട്ടുകയാണ്. ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. വൈദ്യുതി ബോർഡ് ചെയർമാന്റെ ആരോപണം തെറ്റാണെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇടുക്കി ജില്ലയിലെ 100 കണക്കിന് ഏക്കറുകൾ സി.പി.എം സംഘങ്ങൾക്ക് കൈമാറി. വൈദ്യുതി ബോർഡ് റെഗുലേറ്ററി കമീഷൻ അറിയാതെ 6000 പേർക്ക് നിയമനം നൽകി. ട്രാൻസ് ഗ്രിഡ് പദ്ധതിയിൽ നടന്നത് അഴിമതിയാണ്.വൈദ്യുതി ബോർഡ് ഭൂമി നടപടി ക്രമങ്ങൾ ലംഘിച്ച് ആർക്ക് കൊടുത്താലും അന്വേഷിക്കണം. മുഖ്യമന്ത്രിയും അന്നത്തെ വൈദ്യുതി മന്ത്രിയും കാര്യങ്ങൾ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കട ഉടമക്ക് എതിരായ സി.ഐ.ടി.യു സമരത്തെ മന്ത്രിമാർ അടക്കമുള്ളവർ ന്യായീകരിക്കുന്നത് സങ്കടകരമാണ്. ഹൈകോടതി സിൽവർ ലൈനിന് അനുമതി നൽകിയെന്ന പ്രചരണം തെറ്റാണ്. സാമൂഹിക ആഘാത പഠനം നടത്താനാണ് അനുമതി നൽകിയതെന്നും വി.ഡി സതീശൻ പറഞ്ഞു. 

Tags:    
News Summary - KSEB scam should be probed: VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.