‘അപകടരഹിത’ ഓഫിസുകളെ ആദരിക്കാൻ കെ.എസ്​.ഇ.ബി

തി​രു​വ​ന​ന്ത​പു​രം: ​ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​യ​ട​ക്കം വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​നി​ടെ ‘അ​പ​ക​ട ര​ഹി​ത’ ഓ​ഫി​സു​ക​ളെ ആ​ദ​രി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത്​ കെ.​എ​സ്.​ഇ.​ബി. വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ൾ കു​റ​യ്​​ക്കാ​ൻ ഇ​ട​പെ​ട​ണ​മ​ന്ന വ​കു​പ്പു മ​ന്ത്രി​യു​ടെ നി​ർ​​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചേ​ർ​ന്ന ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ യോ​ഗ​ത്തി​ലാ​ണ്​ കെ.​എ​സ്.​ഇ.​ബി​യു​ടെ ‘സീ​റോ ആ​ക്സി​ഡ​ന്‍റ്​’ ​സെ​ഷ​ൻ, സ​ബ്​ ഡി​വി​ഷ​ൻ, ഡി​വി​ഷ​ൻ ഓ​ഫി​സു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത്​ ​ആ​ദ​രി​ക്കാ​നു​ള്ള തീ​രു​മാ​നം.

അ​വാ​ർ​ഡ്​ ല​ഭി​ക്കു​ന്ന ഓ​ഫി​സു​ക​ളി​ൽ ഈ ​വി​വ​രം ​എ​ല്ലാ​വ​രും കാ​ണും​വി​ധം പ്ര​​ദ​ർ​ശി​പ്പി​ക്ക​ണം. ആ​കെ​യു​ള്ള 776 സെ​ക്​​ഷ​ൻ ഓ​ഫി​സു​ക​ളി​ൽ 400ൽ ​അ​ധി​കം സെ​ക്​​ഷ​ൻ ഓ​ഫി​സു​ക​ൾ​ക്ക്​ കീ​ഴി​ൽ 2023ൽ ​അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ്​ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. അ​പ​ക​ട​ര​ഹി​ത ഓ​ഫി​സു​ക​ളു​ടെ മാ​തൃ​ക മ​റ്റ്​ ഓ​ഫി​സു​ക​ൾ പി​ന്തു​ട​ര​ണ​മെ​ന്ന സ​ന്ദേ​​ശം​കൂ​ടി ന​ൽ​കു​ക​യാ​ണ്​ ആ​ദ​രി​ക്ക​ലി​ന്‍റെ ല​ക്ഷ്യം. 2020ൽ-554, 2021-​ൽ 563, 2022-ൽ 480, 2023-​ൽ 401 എ​ന്നി​ങ്ങ​നെ​ ​​വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യാ​ണ്​​​ക​ണ​ക്കു​ക​ൾ.

പൊ​ട്ടി​ക്കി​ട​ക്കു​ന്ന വൈ​ദ്യു​ത ലൈ​നി​ൽ​നി​ന്ന്​ ഷോ​ക്കേ​റ്റ​ട​ക്ക​മു​ള്ള അ​പ​ക​ട​ങ്ങ​ള​ട​ക്കം വ​ർ​ധി​ക്കു​ന്ന​തി​ൽ കെ.​എ​സ്.​ഇ.​ബി​ക്കെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. ഒ​ടു​വി​ൽ പ​റ​മ്പി​ൽ​പൊ​ട്ടി​ക്കി​ട​ന്ന വൈ​ദ്യു​തി ക​മ്പി​യി​ൽ ത​ട്ടി വ​യോ​ധി​ക​ൻ ഷോ​ക്കേ​റ്റ്​ മ​രി​ച്ച സം​ഭ​വ​വു​മു​ണ്ടാ​യി. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ അ​പ​ക​ട ര​ഹി​ത ഓ​ഫി​സു​ക​​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള പ​ദ്ധ​തി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഓ​ഫി​സു​ക​ളു​ടെ ചു​മ​ത​ല​ക്കാ​രെ​യും ജീ​വ​ന​ക്കാ​രെ​യും വൈ​ദ്യു​ത​ഭ​വ​നി​ലും ബ​ന്ധ​പ്പെ​ട്ട മ​റ്റ്​ ഓ​ഫി​സു​ക​ളി​ലും വെ​ച്ച്​ ആ​ദ​രി​ക്കും. ഇ​വ​ർ​ക്ക്​ അ​നു​മോ​ദ​ന സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​മ​ന്‍റോ​യും ന​ൽ​കും. 2024ലെ ​വൈ​ദ്യു​ത സു​ര​ക്ഷാ​വാ​രാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​വും ആ​ദ​ര​വ്. അ​തേ​സ​മ​യം, വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ൾ കു​റ​യ്​​ക്കാ​ൻ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി താ​ഴേ​ത​ട്ടി​ല​ട​ക്കം ന​ട​പ്പാ​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി സ​ന്ന​ദ്ധ​മാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും നി​ല​നി​ൽ​ക്കു​ന്നു.

Tags:    
News Summary - KSEB to honor 'hazard-free' offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.