തിരുവനന്തപുരം: നിരത്തിൽനിന്ന് വെള്ളമിറങ്ങിയതോടെ മലബാറിൽ കൂടുതൽ റൂട്ടുകളിലെ സർവിസ് പുനരാരംഭിച്ചു. കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ സാധാരണ നിലയിലാവുന്നു. മലപ്പുറം, വയനാട് സര്‍വിസുകൾ പുനരാരംഭിച്ചു. ഇതോടെ തിരുവനന്തപുരത്തുനിന്ന് കാസർകോട് വരെ സർവിസ് പുനഃസ്ഥാപിച്ചെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.
കൂടുതൽ സ്കാനിയ സർവിസുകളും ഓടിത്തുടങ്ങി. ട്രെയിൻ റദ്ദാക്കൽ തുടരുന്ന സാഹചര്യത്തിൽ ഓരോ 15 മിനിറ്റ് ഇടവേളകളിലും കോട്ടയം വഴിയും ആലപ്പുഴ വഴിയും എറണാകുളം സൂപ്പർ ഫാസ്റ്റ് ബസ് സർവിസുണ്ട്. കൂടാതെ ഓരോ മണിക്കൂർ ഇടവിട്ട് കോട്ടയം വഴിയും ആലപ്പുഴ വഴിയും എറണാകുളത്തേക്ക് ചിൽ ബസുകളും ഓടുന്നുണ്ട്. എ.സി റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി സർവിസുകൾ ഞായറാഴ്ച നിർത്തി വെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.