തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ അഡ്വൈസ് നൽകിയ കണ്ടക്ടർമാരെ നിയമിക്കാൻ നട പടി തുടങ്ങിയെങ്കിലും പ്രതിസന്ധിക്ക് അയവില്ല. കണ്ടക്ടർ ക്ഷാമത്തെതുടർന്ന് തിരു വനന്തപുരത്ത് 329, എറണാകുളത്ത് 562, കോഴിക്കോട്ട് 202 അടക്കം 1093 സർവിസുകളാണ് ബുധനാഴ്ച മുടങ്ങിയത്. സ്ഥിരം ജീവനക്കാരെ വിന്യസിച്ചെങ്കിലും സർവിസ് മുടക്കം തടയാനായിട്ടില്ല. ജോലിയിൽ പ്രവേശിക്കാൻ ഉത്തരവ് ലഭിച്ചവർ വ്യാഴാഴ്ച ചീഫ് ഒാഫിസിൽ എത്തണമെന്ന് കെ.എസ്.ആർ.ടി.സി നിർദേശിച്ചു.
വ്യാഴാഴ്ച ഹാജരാകുന്നതിൽനിന്ന് സാവകാശം തേടി ഏതാനും പേർ മാനേജ്മെൻറിനെ സമീപിച്ചിട്ടുണ്ട്. എത്രപേർ ജോലിക്ക് പ്രവേശിക്കുമെന്ന് വ്യാഴാഴ്ച വ്യക്തമാകും. അതിനുശേഷമാകും തുടർനടപടി. റിസർവ് കണ്ടക്ടറുടെ സേവന -വേതന വ്യവസ്ഥ സംബന്ധിച്ച ആശങ്കകളുമുണ്ട്. സി.എം.ഡി ടോമിൻ ജെ. തച്ചങ്കരി ഇക്കാര്യം ബുധനാഴ്ച രാവിലെ ഉന്നയിക്കുകയും പിന്നീട് മന്ത്രിയുടെ സാന്നിധ്യത്തിൽ തിരുത്തുകയും ചെയ്തിരുന്നു. എങ്കിലും സ്ഥിരമാക്കപ്പെടുന്നതുവരെയുള്ള ആനുകൂല്യങ്ങളിലാണ് ആശങ്ക. പുതിയ ജീവനക്കാരുടെ പരിശീലനം ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും. രണ്ടുമാസം സമയമെടുത്ത് നടപ്പാക്കുന്ന പി.എസ്.സി നിയമന നടപടികളാണ് ഒരാഴ്ചകൊണ്ട് പൂർത്തിയാക്കുന്നത്. ബസുകളിലെ പരിശീലനശേഷം സ്വതന്ത്ര ഡ്യൂട്ടി നൽകാനാണ് ആലോചന.
9500 സ്ഥിരം കണ്ടക്ടർമാരിൽ 800ഓളം പേർ ദീർഘകാല അവധിയിലാണ്. വീക്കിലി, ഡ്യൂട്ടി ഓഫുകൾ മാറ്റിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടാഴ്ചയ്ക്കുള്ളിൽ സർവിസ് പൂർവസ്ഥിതിയിലാകുമെന്നാണ് മാനേജ്മെൻറിെൻറ പ്രതീക്ഷ. എന്നാൽ, ഒഴിവ് പൂർണമായി നികത്തും വരെ 300 സർവിസുകളെങ്കിലും പ്രതിദിനം റദ്ദാക്കപ്പെടുമെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.