കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ എം പാനൽ ഡ്രൈവർമാരുടെ നിയമനം തടയണമെന്ന ആവശ്യം നിരസി ച്ച സിംഗിൾബെഞ്ച് ഉത്തരവിനെതിരെ ഹൈകോടതിയിൽ അപ്പീൽ. 2012 ആഗസ്റ്റ് 23 ന് നിലവിൽവന്ന പി.എസ്.സി റാങ്ക് ലിസ്റ്റിലുൾപ്പെട്ട ചേർത്തല സ്വദേശി ആർ. വേണുഗോപാൽ ഉൾപ്പെടെ നാലു പേ രാണ് കോടതിയെ സമീപിച്ചത്.
റിസർവ് ഡ്രൈവർ ഒഴിവുകൾ കെ.എസ്.ആർ.ടി.സി റിപ്പോർട്ട് ചെയ്തില്ലെന്നാരോപിച്ച് ഇവർ നേരത്തേ ഹൈകോടതിയെ സമീപിച്ചിരുന്നു. 2455 ഒഴിവ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ സിംഗിൾബെഞ്ച് 2015 ജൂൺ 30ന് ഇടക്കാല ഉത്തരവു നൽകി. പിന്നീട് പലതവണ ആരാഞ്ഞെങ്കിലും എം പാനൽ ഡ്രൈവർമാരുടെ കണക്ക് കെ.എസ്.ആർ.ടി.സി ഹാജരാക്കിയില്ലെന്ന് അപ്പീലിൽ ആരോപിക്കുന്നു. ഇതിനിടെ ലിസ്റ്റിെൻറ കാലാവധി 2016 ഡിസംബർ 31 വരെ നീട്ടി.
സിംഗിൾബെഞ്ച് ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ പുനഃപരിശോധന ഹരജിയിൽ 2016 ഡിസംബർ 31ലെ കണക്കനുസരിച്ച് 1473 എം പാനൽ ഡ്രൈവർമാർ ജോലിയിലുണ്ടെന്ന് വ്യക്തമാക്കി. ഇൗ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം പരിഗണിക്കാനാവില്ലെന്ന് മാർച്ച് 27 ന് സിംഗിൾബെഞ്ച് വ്യക്തമാക്കി.
എം പാനൽ നിയമനം പാടില്ലെന്ന് റിസർവ് കണ്ടക്ടർമാരുടെ കേസിൽ ഹൈകോടതി പുറപ്പെടുവിച്ച വിധി കണക്കിലെടുക്കാതെയാണ് സിംഗിൾബെഞ്ച് ആവശ്യം നിരസിച്ചെതന്നാണ് അപ്പീലിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.