തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പുതിയ മിന്നല്‍ സൂപ്പര്‍ ഡീലക്‌സ് ബസ് സര്‍വീസ് ആരംഭിച്ചു. തുടക്കത്തില്‍ പത്ത് റൂട്ടിലാണ് സര്‍വ്വീസ്. സ്‌പെയര്‍ അടക്കം 23 ബസുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രാത്രിയാകും സര്‍വ്വീസുകള്‍ നടത്തുക. ട്രെയിനുകളേക്കാള്‍ മണിക്കൂറുകള്‍ ലാഭത്തിലാണ് പല സര്‍വ്വീസുകളും ലക്ഷ്യത്തിലെത്തുക.
തിരുവനന്തപുരത്തു നിന്നും പാലക്കാടെത്താന്‍ അമൃത എക്‌സ്പ്രസിന് എട്ടര മണിക്കൂര്‍ എടുക്കുമെങ്കില്‍ കെ.എസ്.ആർ.ടി.സി മിന്നലിന് വെറും ആറര മണിക്കൂര്‍ മതി. രാത്രി പത്തിന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന മിന്നല്‍ പിറ്റേന്ന് രാവിലെ 6.50ന് പാലക്കാടെത്തും. വെറും 4 സ്റ്റോപ്പുകള്‍ മാത്രമാണ് ഈ സര്‍വ്വീസിനുണ്ടാവുക. ലാഭകരമെന്ന് കണ്ടാല്‍ സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും.
നിലവിലെ സൂപ്പര്‍ഫാസ്റ്റ് സര്‍വ്വീസുകളേക്കാള്‍ മൂന്ന് മണിക്കൂര്‍ വരെ നേരത്തെ തന്നെ ലക്ഷ്യസ്ഥാനത്തെത്തുന്ന മിന്നലിന് സൂപ്പർ ഡീലക്സിന്‍റെ ചാർജ്ജുകൾ ആയിരിക്കും ഈടാക്കുക.
മിന്നല്‍ സര്‍വ്വീസ് സമയവും സ്റ്റോപ്പും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.