തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ കുടിശ്ശികയടക്കം െപൻഷൻ വിതരണത്തിന് സർക്കാർ താൽക്കാലിക ക്രമീകരണമൊരുക്കിയെങ്കിലും ഫലത്തിൽ മുൻ സർക്കാർ തുടങ്ങിവെച്ച പെൻഷനിലെ 50 ശതമാനം സർക്കാർ പങ്കാളിത്തം കൂടി എന്നെക്കേക്കുമായി അവസാനിക്കുകയാണ്. പെൻഷൻ വിതരണത്തിന് ആറ് മാസക്കാലത്തേക്കുള്ള പദ്ധതികൾ മാത്രമാണ് സഹകരണവകുപ്പുമായി ധാരണയിലെത്തിയിട്ടുള്ളത്. അതുതന്നെ ബജറ്റിൽ കെ.എസ്.ആർ.ടി.സിക്ക് പൊതുവായി അനുവദിച്ച 1000 കോടിയിൽനിന്നാണ് കൊടുക്കുക. കുടിശ്ശികയും ആറുമാസത്തെ പെൻഷനും കൊടുക്കാൻ തന്നെ 1000 കോടിയിൽ 605 കോടിയും െചലവഴിയും. ആറ് മാസം കഴിയുേമ്പാൾ പെൻഷൻ ആര് നൽകുമെന്നതിലടക്കം അനിശ്ചിതത്വം നിലനിൽക്കുേമ്പാഴാണ് എങ്ങും തൊടാത്ത പരിഹാരം.
ആഗസ്റ്റോടെ പെൻഷൻ ബാധ്യത പൂർണമായും കെ.എസ്.ആർ.ടി.സിയുടെ ചുമലിലാകുമെന്ന് ഏതാണ്ട് ഇതോടെ ഉറപ്പായി. പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ ആറ് മാസത്തിനകം ശമ്പളവും പെൻഷനും കൊടുക്കാൻ കെ.എസ്.ആർ.ടി.സി സ്വയം പര്യാപ്തമാകുമെന്നാണ് സർക്കാറിെൻറ വിലയിരുത്തൽ. അതേസമയം ഡ്യൂട്ടിയും സർവിസുകളും പുനഃക്രമീകരിച്ചുള്ള പ്രാഥമിക പുനരുദ്ധാരണ നടപടികൾ നടപ്പാക്കി മാസങ്ങൾ പിന്നിട്ടും പ്രതിമാസമുള്ള 100 കോടിയുടെ നഷ്ടം ഒരു ശതമാനം പോലും കുറഞ്ഞിട്ടില്ല. ഇൗ സാഹചര്യത്തിൽ സ്ഥാപനം സ്വയം പര്യാപ്തതയിലെത്താൻ അത്ഭുതങ്ങൾ സംഭവിക്കണമെന്നാണ് ട്രേഡ് യൂനിയനുകളും തൊഴിലാളികളും പറയുന്നത്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് പെൻഷൻ വിതരണം അവതാളത്തിലായി പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ 2014 ഡിസംബർ 22 നാണ് പെൻഷൻ വിതരണത്തിൽ 50 ശതമാനം സർക്കാർ വിഹിതമായി നൽകാൻ തീരുമാനിച്ചത്. ഇത് കെ.എസ്.ആർ.ടി.സിക്ക് വലിയ ആശ്വാസവുമായിരുന്നു.
തുടർന്നുവന്ന എൽ.ഡി.എഫ് സർക്കാറിെൻറ 2017-18 ലെ ബജറ്റിലും ‘കെ.എസ്.ആർ.ടി.സിയുടെ പെൻഷെൻറ 50 ശതമാനം സർക്കാർ ഗ്രാൻറായി നൽകും..’ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു (പേജ് നമ്പർ: 80). എന്നാൽ, ഇത്തവണത്തെ ബജറ്റിൽ 50 ശതമാനം വിഹിതത്തിെൻറ കാര്യം ധനമന്ത്രി പൂർണമായും വിഴുങ്ങി. പകരം കെ.എസ്.ആർ.ടി.സിക്ക് ബജറ്റിൽ അനുവദിച്ച തുകയിൽ നിന്നുതന്നെ പെൻഷൻ കൊടുക്കാൻ സഹകരണവകുപ്പുമായി ചേർന്ന് പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ബജറ്റിൽ കെ.എസ്.ആർ.ടി.സിക്ക് 1000 കോടിയും പുറമേ 50 ശതമാനം പെൻഷൻ വിഹിതവും ബജറ്റ് തന്നെ ഉറപ്പുനൽകിയ സാഹചര്യത്തിലാണിത്.
1984 ലാണ് കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ സംവിധാനം തുടങ്ങുന്നത്. 1984-85 വർഷം 3.48 ലക്ഷം രൂപയാണ് പെൻഷനായി ആകെ വിനിയോഗിച്ചത്. 2000ത്തിൽ പ്രതിവർഷം പെൻഷൻ ബാധ്യത 112.88 കോടിയും 2016-17ൽ ഇത് 720 കോടിയുമായി വളർന്നു. 1984 മുതൽ ഇതുവരെ 4591 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയിൽ പെൻഷനായി ആകെ ചെലവഴിച്ചിട്ടുള്ളത്.
2000 മുതൽ പെൻഷന് ചെലവഴിച്ച തുക (കോടിയിൽ)
വർഷം തുക
2000-2001 112.88
2001-2002 115.89
2002-2003 135.66
2003-2004 163.34
2004-2005 162.00
2005-2006 172.00
2006-2007 226.50
2007-2008 238.00
2008-2009 253.15
2009-2010 263.70
2010-2011 254.99
2011-2012 315.90
2012-2013 564.86
2013-2014 386.25
2014-2015 526.74
2015-2016 580.82
2016-2017 720.00
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.