സെപ്റ്റംബർ മാസത്തെ ശമ്പളം നൽകാൻ സർക്കാറിനോട് 50 കോടി ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: സെപ്റ്റംബർ മാസത്തെ ശമ്പളം നല്‍കാനായി സർക്കാരിനോട് കെ.എസ്.ആർ.ടി.സി 50 കോടിയുടെ സഹായം ആവശ്യപ്പെട്ടു. ഒക്ടോബർ 5ന് ശമ്പളം നൽകാനാണ് ശ്രമിക്കുന്നതെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ നേരത്തേ യൂണിയനുകൾക്ക് ഈ ഉറപ്പ് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അമ്പത് കോടി ധനസഹായം ചോദിച്ചിരിക്കുന്നത്. മാനേജ്‌മെന്റിൽ നിന്നുള്ള 30 കോടി കൂടി ഉപയോഗിച്ച് 80 കോടിയാണ് നിലവിൽ ശമ്പളം നൽകാൻ ആവശ്യമായി വേണ്ടത്.

എന്നാൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ കോൺഗ്രസ് അനുകൂല യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നൽകേണ്ട എന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം. അനിശ്ചിതകാല പണിമുടക്കിനാണ് തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.

Tags:    
News Summary - KSRTC request 50 crores from the government to pay the salary for the month of September

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.