തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിൽ മധ്യനിര മാനേജ്മെന്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുൻമന്ത്രി ആന്റണി രാജുവിന്റെ കാലത്ത് കരാർ പ്രകാരം നിയമിച്ച ഏഴുപേരെ പിരിച്ചുവിട്ടു. എച്ച്.ആര്. മാനേജര്‍, ഫിനാന്‍സ് ജനറല്‍ മാനേജർ, സിവില്‍ വിഭാഗത്തിലെ രണ്ട് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍, അക്കൗണ്ട്സ് വിഭാഗത്തിലെ മൂന്ന് ട്രെയിനികള്‍ എന്നിവരെയാണ് ഒഴിവാക്കിയത്.
പ്രഫ.സുശീല്‍ഖന്ന റിപ്പോര്‍ട്ടിലെ ശിപാര്‍ശ പ്രകാരം നിയമിതരായവരാണ് ഇവരെല്ലാം. നോട്ടീസ് നൽകുകയോ മറ്റു മുന്നറിയിപ്പുകളോ ഇല്ലാതെ വെള്ളിയാഴ്ച മുതൽ ജോലിക്ക് വരേണ്ടെന്ന സന്ദേശമാണ് വ്യാഴാഴ്ച വൈകീട്ട് ഏഴുപേരുടെയും ഇ-മെയിലിലേക്ക് എത്തിയത്. ജോലിയില്‍നിന്നും ഒഴിവാക്കുകയാണെങ്കില്‍ ഒരുമാസത്തെ നോട്ടീസ് നല്‍കണമെന്നാണ് വ്യവസ്ഥ.
എച്ച്.ആര് വിഭാഗത്തില്‍ കാര്യക്ഷമമായ ഉദ്യോഗസ്ഥരില്ലാത്തതിനെ പ്രഫ. സുശീല്‍ഖന്ന വിമര്‍ശിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മധ്യനിര മാനേജ്മെന്റ് ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം നടപടികള്‍ തുടരവേയാണ് പൊടുന്നനെയുള്ള ഒഴിവാക്കല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.