പ്രതീകാത്മക ചിത്രം

ഓണത്തിരക്ക്​: കെ.എസ്​.ആർ.ടി.സി സ്പെഷൽ സർവിസുകൾ

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത്​ കെ.​എ​സ്.​ആ​ർ.​ടി.​സി സ്​​പെ​ഷ​ൽ സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. സെ​പ്​​റ്റം​ബ​ർ ഒ​മ്പ​തു മു​ത​ൽ 23 വ​​രെ കേ​ര​ള​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും ബം​ഗ​ളൂ​രു, മൈ​സൂ​ര്‍, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മാ​ണ്​ സ​ർ​വി​സു​ക​ൾ.

ടി​ക്ക​റ്റ്​ റി​സ​ർ​വേ​ഷ​നു​ക​ൾ ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ച്ചു. സീ​റ്റു​ക​ള്‍ ബു​ക്കി​ങ്​ ആ​കു​ന്ന​ത​നു​സ​രി​ച്ച് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്ത്​ കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ ഘ​ട്ടം ഘ​ട്ട​മാ​യി ക്ര​മീ​ക​രി​ക്കും.

ഡി​മാ​ൻ​ഡ്​ അ​നു​സ​രി​ച്ച് അ​ധി​ക ബ​സു​ക​ള്‍ ക്ര​മീ​ക​രി​ക്കു​മ്പോ​ള്‍ തി​ര​ക്കേ​റി​യ റൂ​ട്ടു​ക​ള്‍ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ല്‍കും. കൂ​ടാ​തെ, നി​ല​വി​ല്‍ ഓ​പ​റേ​റ്റ് ചെ​യ്യു​ന്ന ഷെ​ഡ്യൂ​ള്‍ഡ് സ്കാ​നി​യ, വോ​ള്‍‍വോ, സ്വി​ഫ്റ്റ് എ.​സി, നോ​ണ്‍ എ.​സി, ഡീ​ല​ക്സ് ബ​സു​ക​ള്‍ കൃ​ത്യ​മാ​യി സ​ര്‍വി​സ് ന​ട​ത്താ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - KSRTC Special Services for Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.