ടി​റ്റോ രോ​ഗം പി​ടി​പെ​ടു​ന്ന​തി​ന് മു​മ്പ്

നിപ എൻസഫലൈറ്റിസ്: ടിറ്റോയുടെ തുടർചികിത്സക്കായി മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കോഴിക്കോട്: രോഗീപരിചരണത്തിനിടെ നിപ ബാധിക്കുകയും രോഗത്തിന്റെ പാർശ്വഫലമായി നിപ എൻസഫലൈറ്റിസ് പിടിപെട്ട് കോമാവസ്ഥയിലാവുകയും ചെയ്ത ടിറ്റോ തോമസിന്‍റെ തുടർചികിത്സക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ ഷിജോ തോമസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

എട്ട് മാസമായി നിപ പ്രതിരോധത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷിയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ടിറ്റോ. ഏക സഹോദരൻ ഷിജോ തോമസ് ജോലി ഉപേക്ഷിച്ച് ആശുപത്രിൽ ചെലവഴിച്ചാണ് ടിറ്റോയെ പരിചരിക്കുന്നത്. മാതാപിതാക്കൾക്കും മറ്റ് വരുമാന മാർഗങ്ങളില്ല. അതിനാൽ വിദഗ്ധ ചികിത്സ നൽകി ടിറ്റോയെ ജീവിതത്തിലേത്ത് തിരികെ കൊണ്ടുവരാൻ സർക്കാർ സഹായിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

കേരളത്തിന് പുറത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ഇതേ ആവശ്യമുന്നയിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷനും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ടിറ്റോയുടെ സഹോദരൻ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിൽക്കണ്ട് നിവദേനം നൽകിയിരുന്നു. 

Tags:    
News Summary - Nipah Encephalitis: Petition submitted to Chief Minister for further treatment of Tito Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.