കൊച്ചി: ബുധനാഴ്ച അർധരാത്രി മുതൽ െക.എസ്.ആർ.ടി.സിയിലെ സംയുക്ത ട്രേഡ് യൂനിയൻ സമിതി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന് ഹൈകോടതിയുടെ വിലക്ക്. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ചർച്ചയിൽ ട്രേഡ് യൂനിയന ുകൾ പങ്കെടുക്കണമെന്ന നിർദേശത്തോടെയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന് നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് പണിമുടക്ക് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അനിശ്ചിതകാല പണിമുടക്ക് ച ോദ്യംചെയ്ത് പാലായിലെ സെൻറർ ഫോർ കൺസ്യൂമർ എജുക്കേഷൻ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
അടിക്കടിയുള്ള പണിമുടക്കുമൂലം പൊതുജനം വലയുന്നതായും ബസ് സർവിസ് നിർത്തിവെച്ചുള്ള സമരങ്ങൾ അനുവദിക്കരുതെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാറിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. അതേസമയം, വിവിധ കാലങ്ങളിലുണ്ടാകുന്ന റിപ്പോർട്ടുകളിലെ നിർദേശപ്രകാരമുള്ള നടപടികൾ കെ.എസ്.ആർ.ടി.സി ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ലെന്ന് ട്രേഡ് യൂനിയനുകൾ ആരോപിച്ചു. ക്ഷാമബത്ത, പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാരെ തിരിച്ചെടുക്കൽ, ശമ്പളപരിഷ്കരണം, ഡ്യൂട്ടി പാറ്റേൺ തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കപ്പെടാനുണ്ട്. പണിമുടക്ക് സംബന്ധിച്ച് ഇൗ മാസം ഒന്നിനുതന്നെ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഇത് നിയമപ്രകാരമാണെന്നും ട്രേഡ് യൂനിയനുകളുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
എന്നാൽ, വിവിധ ആവശ്യങ്ങളുന്നയിച്ച് നോട്ടീസ് നൽകി നടപടിയുണ്ടായില്ലെങ്കിൽ ഉടൻ സമരം പോലുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുന്നത് ശരിയാണോയെന്ന് രാവിലെ കേസ് പരിഗണിക്കവേ ഡിവിഷൻബെഞ്ച് സമരക്കാരോട് ആരാഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ പണിമുടക്ക് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. സമരം അവസാനത്തെ മാർഗമാണ്. നിലവിലെ സ്ഥിതിയിൽ അനിശ്ചിതകാല പണിമുടക്ക് സർക്കാറിന് ഗുരുതര സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ചർച്ചയുമായി ബന്ധപ്പെട്ട വിവരം അറിയിക്കാൻ സർക്കാറിന് നിർദേശം നൽകി. ഉച്ചക്കുശേഷം കേസ് പരിഗണിച്ചപ്പോൾ വ്യാഴാഴ്ച ചർച്ച നിശ്ചയിച്ചിട്ടുള്ള കാര്യം സർക്കാർ അറിയിക്കുകയായിരുന്നു. തുടർന്നാണ് ട്രേഡ് യൂനിയൻ പ്രതിനിധികളോട് ചർച്ചയിൽ പെങ്കടുക്കാൻ നിർദേശിക്കുകയും പണിമുടക്ക് തടയുകയും ചെയ്തത്.
ഇൗ മാസം ഒന്നിന് തൊഴിലാളി യൂനിയനുകൾ പണിമുടക്ക് നോട്ടീസ് നൽകിയിട്ടും അനുരഞ്ജന ചർച്ചക്കുവേണ്ടി നോട്ടീസ് യഥാസമയം ലേബർ കമീഷണർക്ക് വിടാത്ത എം.ഡി.യുടെ നടപടിയെ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഇക്കാര്യത്തിൽ എം.ഡിയുടെ പ്രവൃത്തികൾ വിശ്വാസയോഗ്യമല്ലെന്നും കോടതി വ്യക്തമാക്കി. തുടർന്ന് നോട്ടീസ് ലഭിച്ചശേഷം ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ കെ.എസ്.ആർ.ടി.സിേയാട് നിർദേശിച്ചു. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.