കെ.എസ്.ആർ.ടി.സി വിദ്യാർഥി യാത്രനിരക്ക്: തീരുമാനം സ്വകാര്യ ബസുകൾക്കും ബാധകമാക്കണമെന്ന് ഉടമകൾ

പാലക്കാട്: സംസ്ഥാനത്തെ വിദ്യാർഥികളുടെ യാത്രനിരക്കിളവ് പരിമിതപ്പെടുത്താനുള്ള കെ.എസ്.ആർ.ടി.സി തീരുമാനം സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്കും ബാധകമാക്കണമെന്ന് ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ ആവശ്യപ്പെട്ടു. സർക്കാർ നിയോഗിച്ച കമീഷൻ റിപ്പോർട്ട്‌ പ്രകാരം വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രനിരക്ക് വർധിപ്പിക്കണമെന്ന് റിപ്പോർട്ട്‌ നൽകിയിരുന്നു.

എന്നാൽ, 2022 േമയ്‌ മുതൽ യാത്രനിരക്ക് വർധിപ്പിച്ച സമയത്ത് വിദ്യാർഥികളുടെ യാത്രനിരക്ക് വർധിപ്പിക്കുന്നത് രണ്ടുമാസം കഴിഞ്ഞ് ആലോചിക്കാം എന്നാണ് പറഞ്ഞത്. അതിനുശേഷം സർക്കാറിനെ സമീപിച്ചപ്പോൾ മറ്റൊരു കമ്മിറ്റിയെ വെച്ച് ആറു മാസത്തിനുള്ളിൽ വർധിപ്പിക്കാം എന്നായി സർക്കാർ. ആറുമാസ കാലാവധി ചൊവ്വാഴ്ച അവസാനിച്ചു. വിദ്യാർഥികളുടെ കൺസഷൻ പ്രായപരിധി 18 വയസ്സാക്കണമെന്നും ബി.പി.എൽ പരിധിയിലുള്ളവർക്ക് മാത്രമായി സൗജന്യയാത്ര പരിമിതപ്പെടുത്തണമെന്നും രാമചന്ദ്രൻ കമീഷൻ പറഞ്ഞിരുന്നു.

എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ ഒരുതീരുമാനവും സർക്കാർ എടുത്തിട്ടില്ല. 4500 ബസുകളിൽ 1500 എണ്ണം മാത്രം ഓർഡിനറിയായി ഓടിക്കുന്ന കെ.എസ്.ആർ.ടി.സി വിദ്യാർഥികൾക്ക് സൗജന്യയാത്ര അനുവദിച്ചതിൽ 2016-2020 വർഷത്തേക്ക് 766 കോടിയുടെ ബാധ്യത സൂചിപ്പിക്കുമ്പോൾ ഇതേ നാലുവർഷം 12,600 സ്വകാര്യബസുകളുടെ നഷ്ടം ഏതാണ്ട് 8000 കോടിയോളം വരുമെന്നും സംഘടന ചൂണ്ടിക്കാട്ടി.

Tags:    
News Summary - KSRTC student fare: Owners want decision to apply to private buses too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.