കോഴിക്കോട്: കയറുേമ്പാൾ തന്നെ ഒാേട്ടാമാറ്റഡ് സാനിറ്റൈസർ, തീൻമേശ, ആധുനിക വാഷ്ബേസിൻ, എയർ കണ്ടീഷണർ. അതു കഴിഞ്ഞ് മുന്നോട്ടുപോയാൽ മനോഹരമായ കർട്ടനിട്ട കിടപ്പുമുറികൾ. മുന്തിയ തരം കിടക്കകൾ, ഫോൺ ചാർജ് ചെയ്യാൻ സംവിധാനം... ഒരു കെ.എസ്.ആർ.ടി.സി ബസിെൻറ രൂപപരിണാമത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇനിയുമുണ്ട് ഇൗ പരീക്ഷണ ബസിെൻറ സവിശേഷതകൾ.
ജീവനക്കാർക്ക് രാപാർക്കാൻ കെ.എസ്.ആർ.ടി.സി ഒരുക്കിയ ആദ്യ സ്റ്റാഫ് സ്ലീപ്പർ ബസ് കോഴിക്കോട്ട് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇൗ ബസ് ഇനി കോഴിക്കോട് വിമാനത്താവളത്തിനു സമീപം നിർത്തിയിടും. വിമാനത്താവളത്തിൽ യാത്രക്കാരെ കാത്തിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർക്ക് ഇതിൽ വിശ്രമിക്കാം. 16 പേര്‍ക്ക് വിശ്രമിക്കാന്‍ ടു ടയര്‍ മാതൃകയില്‍ കുഷ്യന്‍ ബെര്‍ത്തുകള്‍, ഒരേ സമയം നാലുപേര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന മടക്കി െവക്കാവുന്ന മേശ, 16 ലോക്കറുകള്‍, 325 ലിറ്റര്‍ വാട്ടര്‍ ടാങ്ക്. മാലിന്യം നിക്ഷേപിക്കാനിടം, മലിനജലം സംഭരിക്കാനും സംവിധാനം.
ബസിെൻറ ഇരുവശത്തുകൂടിയും നടന്നുപോകാന്‍ ആവശ്യമായ വഴികള്‍ എന്നിവയാണ് സ്ലീപ്പര്‍ ബസിെൻറ സവിശേഷതകള്‍. ഒന്നര ലക്ഷം രൂപയിലധികം ചെലവഴിച്ചാണ് ഇതൊരുക്കിയത്. പത്തു ലക്ഷം കിലോമീറ്റർ ഓടിയ ബസ് പൊളിക്കാൻ വെച്ചതായിരുന്നു. അതിനിടെയാണ് ഇൗ ആശയം പിറന്നത്. ഉപയോഗിച്ചുകഴിഞ്ഞ വസ്തുക്കൾ കൊണ്ടാണ് സ്ലീപ്പറിെൻറ മിക്ക ഭാഗങ്ങളും നിർമിച്ചത്. കൂടുതൽ ബസുകൾ ഇൗരീതിയിൽ മാറ്റിപ്പണിയാനുള്ള ആലോചനയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.