തിരുവനന്തപുരം: കൊച്ചിൻ സർവകലാശാല യൂനിവേഴ്സിറ്റി യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് വിജയം. ചെയർമാൻ, ജന: സെക്രട്ടറി, ട്രഷറാർ സീറ്റുകളിൽ ഉൾപ്പടെ കെ.എസ്.യു വിജയിച്ചു. 31 വർഷങ്ങൾക്കു ശേഷമാണ് യൂനിവേഴ്സിറ്റി യൂനിയൻ കെ.എസ്.യു തിരിച്ചുപിടിക്കുന്നത്.
ചെയർമാൻ കുര്യൻ ബിജു, വൈസ് ചെയർപേഴ്സൺ നവീൻ മാത്യൂ, ജന: സെക്രട്ടറി അർച്ചന എസ്.ബി, ജോ. സെക്രട്ടറി മുഹമ്മദ് റാഷിദ് ,ട്രഷറാർ ബേസിൽ എം. പോൾ, വിവിധ വിഭാഗങ്ങളിലെ സെക്രട്ടറിമാരായി മുഹമ്മദ് നഫീഹ് കെ.എം, മുഹമ്മദ് സൈനുൽ ആബിദീൻ, സയ്യിൽ മുഹമ്മദ് ഇ.പി, ഫാത്തിമ പി, നിജു റോയ്, ഷിനാൻ മുഹമ്മദ് ഷെരീഫ്,ബേസിൽ ജോൺ എൽദോ, ശരത് പിജെ, എന്നിവർ കെ.എസ്.യു പാനലിൽ വിജയിച്ചു.
ഇത്തവണ കെ.എസ്.യു ഒറ്റക്കാണ് കൊച്ചിൻ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ജന വിരുദ്ധ സർക്കാരുകൾക്കെതിരെയുള്ള സർക്കാരിൻറെ വിദ്യാർഥികളുടെ വിധിയെഴുത്താണ് കൊച്ചിൻ സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.