രാജ്യത്തെ ഒരു മുഖ്യമന്ത്രി കറൻസി കടത്തിൽ ആരോപണവിധേയനാവുന്നത്​ ഇതാദ്യമായാണെന്ന്​ കെ.സുധാകരൻ

തിരുവനന്തപുരം: രാജ്യത്തെ ഒരു മുഖ്യമന്ത്രി ഡോളർ കടത്ത്​ കേസിൽ ആരോപണവിധേയനാവുന്നത്​​ ഇതാദ്യമായാണെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരൻ. സ്വർണക്കടത്ത്​ പ്രതി സ്വപ്​നയുടെ മൊഴി ഗൗരവതരമാണ്​. കളങ്കിതനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന്​ സുധാകരൻ ആവശ്യപ്പെട്ടു.

സ്വപ്​ന മുഖ്യമന്ത്രിയെ അനധികൃതമായി സഹായിച്ചു. ബി.ജെ.പിയും മുഖ്യമന്ത്രിയുടെ ഓഫീസും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഡോളർ കടത്ത്​ കേസിൽ മുഖ്യമന്ത്രിക്കെതിരായ സ്വപ്​നയുടെ മൊഴി പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ സുധാകരന്‍റെ വിമർശനം.

മുഖ്യമന്ത്രി പിണറായി വിജയനു​ം സ്​പീക്കർ ശ്രീരാമകൃഷണനും വേണ്ടി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന്​ സ്വർണകടത്തു ​േകസ്​ പ്രതി സ്വപ്​നയുടെ മൊഴി​. 2017 ലെ മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയോടനുബന്ധിച്ച്​​ വിദേശകറൻസി കടത്തിയിട്ടുണ്ടെന്ന്​​ സ്വപ്​നയുടെ മൊഴിയിലുണ്ട്​. മുഖ്യമന്ത്രി യു.എ.ഇയിൽ എത്തിയ ശേഷം പ്രിൻസിപ്പിൽ സെക്രട്ടറി ശിവശങ്കർ സ്വപ്​നയെ ഫോണിൽ വിളിച്ച്​ ഒരു പാക്കറ്റ്​ മുഖ്യമന്ത്രിക്ക്​ എത്തിക്കേണ്ടതുണ്ടെന്ന്​ അറിയിക്കുകയായിരുന്നു. ഈ പാക്കറ്റ്​ കോൺസുലേറ്റിലെ അഡ്​മിൻ അറ്റാഷെയായ അഹമ്മദ്​ അൽദൗഖി നേരിട്ട്​ യു.എ.ഇയിൽ എത്തിക്കുകയായിരുന്നുവെന്നാണ്​ സ്വപ്​നയുടെ മൊഴി.

Tags:    
News Summary - K.Sudhakaran said that this is the first time that a Chief Minister of the country can be accused of currency debt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.