`പണമിടപാട് ദിവസം മോൻസ​െൻറ വീട്ടിലുണ്ടായിരുന്നു'; കെ. സുധാക​െൻറ മൊഴി പുറത്ത്

കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് നൽകിയ മൊഴി പുറത്ത്. പണം കൈമാറിയ ദിവസം മോൻസൻ മാവുങ്കലിന്റെ വീട്ടിൽ താൻ ഉണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് സുധാകരൻ മൊഴി നൽകിയതായി അറിയുന്നു. പണം ഇടപാടിനെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നാണ് സുധാകരൻ പറഞ്ഞത്. പരാതിക്കാരെ ഓൺലൈനിൽ വിളിപ്പിച്ചപ്പോൾ കണ്ട് പരിചയമുണ്ടെന്ന് അറിയിച്ച സുധാകരൻ, പരാതിക്കാരിൽ ഒരാളായ അനൂപ് അഹമ്മദിനോട് സംസാരിക്കാനും തയ്യാറായില്ലെന്നാണ് വിവരം. ഇന്ന് രാവിലെ 11 മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് ഏഴ് വരെ വരെ നീണ്ടു. ഇതിന് പിന്നാലെ അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി. ഹൈകോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയതിനാൽ സുധാകരനെ ജാമ്യത്തിൽ വിട്ടു.

നേരത്തെ പരാതിക്കാരായ യാക്കൂബ്, ഷമീർ,അനൂപ് അഹമ്മദ് എന്നിവരിൽ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. വിദേശത്ത് നിന്നുള്ള രണ്ടര ലക്ഷം കോടി കൈപറ്റാൻ ദില്ലിയിൽ പണം ചെലവഴിക്കണമെന്നും ഇതിനായി കെ. സുധാകരൻ ഇടപെടുമെന്നും മോൻസൻ മാവുങ്കൽ പറഞ്ഞത് പ്രകാരം 25 ലക്ഷം നൽകി. പണം നൽകുമ്പോൾ മോൻസനൊപ്പം സുധാകരൻ ഉണ്ടായിരുന്നുവെന്നുമാണ് പരാതി. മോൻസൻ സുധാകരന് 10 ലക്ഷം നൽകിയതായി മോൻസന്റെ ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്. കേസിൽ കെ.സുധാകരൻ രണ്ടാംപ്രതിയാണ്.

എന്നാൽ അതേ സമയം, കോടതിയെ വിശ്വാസമുണ്ടെന്നായിരുന്നു ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം സുധാകരന്റെ പ്രതികരണം. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനെ ഉൾക്കൊള്ളാൻ താൻ തയ്യാറാണെന്നും സുധാകരൻ പറഞ്ഞു. ഈ കേസിൽ എന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈവശമില്ലെന്നാണ് ചോദ്യംചെയ്യലിന് ശേഷം മനസിലായത്. ആശങ്കയും ഭയപ്പാടുമില്ല. ഏത് പ്രതിസന്ധിയെയും നേരിടുമെന്നും സുധാകരൻ പറഞ്ഞു. 

Tags:    
News Summary - K. Sudhakaran's statement to the Crime Branch investigation team is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.