തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് കൈമാറിയ ഖുർആൻ കോപ്പികൾ വിതരണംചെയ്യാൻ പാടില്ലെന്നാണ് കേന്ദ്രസർക്കാർ പക്ഷമെങ്കിൽ കസ്റ്റംസ് കൊണ്ടുപോയ ഒരു കോപ്പിയൊഴികെ മറ്റെല്ലാ കോപ്പികളും കോൺസുലേറ്റിനെ തിരിച്ചേൽപിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. ചെയ്യാത്ത തെറ്റിെൻറ പേരിൽ മരിക്കേണ്ടിവന്നാൽ പോലും മാപ്പെഴുതിക്കൊടുത്ത് തടിയൂരില്ല. എല്ലാ അന്വേഷണങ്ങളെയും സധൈര്യം നേരിടും.
കോവിഡ് സാഹചര്യത്തിലാണ് കോൺസൽ ജനറലിെൻറ സൗഹൃദപൂർണമായ അന്വേഷണത്തെ തുടർന്ന് മതാചാര നിർവഹണത്തിന് സഹായിച്ചത്. ഇതാണ് രാഷ്ട്രീയ എതിരാളികൾ കണ്ടെത്തിയ മഹാപരാധം. ഇക്കാര്യത്തിൽ ഒരു തെറ്റും സംഭവിച്ചതായി കരുതുന്നില്ല. മ
സ്ജിദുകളിൽ നൽകാൻ കോൺസുലേറ്റ് നൽകിയ ഖുർആൻ കോപ്പികൾ മലപ്പുറത്തെ രണ്ട് സ്ഥാപനങ്ങളിൽ ഉണ്ട്. വിശ്വാസപരമായ ഉപചാരങ്ങളൊന്നും വർത്തമാന ഇന്ത്യയിൽ പാടില്ലെങ്കിൽ അക്കാര്യം കേന്ദ്രം അറിയിക്കേണ്ടത് ബന്ധപ്പെട്ട രാജ്യങ്ങളെയാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.