ലീഗ് തീരുമാനം അങ്ങേയറ്റം അഭിനന്ദനീയമെന്ന് കെ.ടി. ജലീൽ; ‘നാളെ നാഥന്റെ മുമ്പിൽ മറുപടി പറയണമെന്ന ബോധം ഉണ്ടാവണം’

മലപ്പുറം: വയനാട് പുനരധിവാസത്തിനുള്ള ചെലവുകൾ ആപ്പിലൂടെ ജനങ്ങളെ അറിയിക്കുമെന്ന ലീഗിന്റെ തീരുമാനം അങ്ങേയറ്റം അഭിനന്ദനീയമാ​െണന്ന് കെ.ടി. ജലീൽ എം.എൽ.എ. മേലിലുള്ള എല്ലാ ക്രൗഡ് ഫണ്ടിങ്ങിനും ഇത് ബാധകമാക്കാൻ നേതൃത്വം ശ്രദ്ധിക്കണം. പോഷക സംഘടനകളോടും സമാനരീതി അവലംബിക്കാൻ സാദിഖലി തങ്ങൾ നിഷ്കർഷിക്കണം. ജനങ്ങളിൽ നിന്ന് ഒരാവശ്യം പറഞ്ഞ് പിരിച്ചെടുക്കുന്ന സംഖ്യ അതേ ആവശ്യത്തിന് ചെലവഴിക്കണം. പിരിച്ചെടുക്കുന്ന ഒരോ രൂപക്കും നാളെ നാഥൻ്റെ മുമ്പിൽ മറുപടി പറയേണ്ടവരാണെന്ന ബോധം ഓരോരുത്തർക്കും ഉണ്ടാവണം. ഓരോ ഫണ്ട് പിരിവിൻ്റെ കാര്യത്തിലും ആ ഓർമ്മ ലീഗ് നേതൃത്വത്തിന് വേണം. ഇതൊരു പുതിയ അദ്ധ്യായത്തിൻ്റെ തുടക്കമാകട്ടെ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ -ജലീൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

‘ലീഗിന്റെ ഫണ്ട് വിനിയോഗം സുതാര്യമാക്കുക എന്നതാണ് 2004 മുതൽ ഞാൻ ആവശ്യപ്പെട്ടിരുന്നത്. അതിന്റെ പേരിലാണ് എനിക്ക് ഭ്രഷ്ട് കൽപ്പിക്കപ്പെട്ടതും അവസാനം പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതും. അന്ന് തുടങ്ങിയ പോരാട്ടം ഫലം കണ്ടു എന്നതിൽ സന്തോഷമുണ്ട്.

വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ലീഗ് പിരിച്ച ഫണ്ടിൻ്റെ ചെലവും ഒരു "എക്സ്പെൻഡിച്ചർ ആപ്പിലൂടെ" പ്രദർശിപ്പിക്കാൻ ഞാൻ മുഖപുസ്തകത്തിൽ ശക്തമായി ആവശ്യപ്പെട്ടിരുന്നു. വയനാട് പുനരധിവാസത്തിനുള്ള ചെലവുകൾ ആപ്പിലൂടെ ജനങ്ങളെ അറിയിക്കുമെന്നുള്ള ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെറ എഫ്.ബി പോസ്റ്റ് കണ്ടു. ലീഗിന്റെ തീരുമാനം അങ്ങേയറ്റം അഭിനന്ദനീയമാണ്.

മേലിലുള്ള എല്ലാ ക്രൗഡ് ഫണ്ടിങ്ങിനും ഇത് ബാധകമാക്കാൻ നേതൃത്വം ശ്രദ്ധിക്കണം. പോഷക സംഘടനകളോടും സമാനരീതി അവലംബിക്കാൻ സാദിഖലി തങ്ങൾ നിഷ്കർഷിക്കണം. ഡൽഹി ആസ്ഥാന മന്ദിരത്തിന്റെ കാര്യത്തിലും ചെലവിട്ട സംഖ്യ ആപ്പിലൂടെ അറിയിക്കുന്നതിലൂടെ ഉയരുക ലീഗിന്റെ വിശ്വാസ്യതയാകും. ജനങ്ങളിൽനിന്ന് ഒരാവശ്യം പറഞ്ഞ് പിരിച്ചെടുക്കുന്ന സംഖ്യ അതേ ആവശ്യത്തിന് ചെലവഴിക്കണം. പിരിച്ചെടുക്കുന്ന ഒരോ രൂപക്കും നാളെ നാഥന്റെ മുമ്പിൽ മറുപടി പറയേണ്ടവരാണെന്ന ബോധം ഓരോരുത്തർക്കും ഉണ്ടാവണം. ഓരോ ഫണ്ട് പിരിവിന്റെ കാര്യത്തിലും ആ ഓർമ്മ ലീഗ് നേതൃത്വത്തിന് വേണം. ഇതൊരു പുതിയ അദ്ധ്യായത്തിന്റെ തുടക്കമാകട്ടെ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’ -ജലീൽ കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - Kt jaleel about muslim league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.