തിരുവനന്തപുരം: സര്‍വകലാശാലകളില്‍ അദാലത് നടത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലും ഒാഫിസും നേരിട്ട് ഇടപെട്ട രേഖകൾ പുറത്ത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നല്കിയ കുറിപ്പ് പ്രകാരമാണ് അദാലത് തീരുമാനിച്ചതും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതും. ഫെബ്രുവരി രണ്ടിന് പ്രൈവറ്റ് സെക്രട്ടറി നൽകിയ കുറിപ്പ് മാറ്റമില്ലാതെ പകർത്തിയാണ് ഫെബ്രുവരി നാലിന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അദാലത്തിന് സമയക്രമവും മാർഗനിർദേശവും ഇറക്കിയത്.
പ്രൈവറ്റ് സെക്രട്ടറി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് നല്കിയ കുറിപ്പിൽ മന്ത്രിയുടെ നിര്ദേശപ്രകാരമാെണന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മന്ത്രിയുടെ പരിഗണന അര്‍ഹിക്കുന്ന ഫയലുകള്‍ മന്ത്രിക്ക് കൈമാറണമെന്നും പ്രൈവറ്റ് സെക്രട്ടറിയുടെ കുറിപ്പില്‍ പറയുന്നു. മന്ത്രിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയോട് നിര്‍ദേശിക്കാം എന്നല്ലാതെ സര്‍വകലാശാലകളെ സംബന്ധിക്കുന്ന ഒരു വിഷയത്തിലും നേരിട്ട് ഉത്തരവോ കുറിപ്പോ ഇറക്കാൻ പാടില്ല എന്നാണ് നിയമം. മന്ത്രിയുടെ നിർദേശപ്രകാരം എന്ന രീതിയിൽ പ്രൈവറ്റ് സെക്രട്ടറി നൽകിയ കുറിപ്പിലെ ഒമ്പത് നിർദേശങ്ങൾ ഒരുമാറ്റവും വരുത്താതെയാണ് പ്രിൻസിപ്പൽ സെക്രട്ടറി പ്രത്യേക സർക്കുലറാക്കി കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ, കുസാറ്റ്, സാേങ്കതിക സർവകലാശാല രജിസ്ട്രാർമാർക്ക് അയച്ചത്.
സമയക്രമം അനുസരിച്ച് അദാലത്തിന് മന്ത്രി നിർദേശിെച്ചന്ന് പ്രിൻസിപ്പൽ സെക്രട്ടറി സർവകലാശാലകൾക്കയച്ച സർക്കുലറിലും ഉണ്ട്. അദാലത് തീരുമാനിച്ചതും നടത്തിപ്പിെൻറ നിയന്ത്രണവും മന്ത്രിയുടെ ഒാഫിസിന് ആയിരുെന്നന്നത് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന രേഖകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.