തിരുവനന്തപുരം: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമില്ലെന്ന് മന്ത്രി ക െ.ടി ജലീൽ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജലീൽ തൻെറ അഭിപ്രായം പ്രകടിപ്പിച്ചത്. നിലവിൽ തവനൂർ മണ്ഡലത്ത േയാണ് ജലീൽ പ്രതിനിധാനം ചെയ്യുന്നത്.
ഞാൻ മൂന്നുവട്ടം മത്സരിച്ചു. ഇത്തവണ മന്ത്രിയായി. ഇനി മത്സരിക്കുമോ എ ന്നുചോദിച്ചാൽ വ്യക്തിപരമായി ഇല്ല എന്നാണ് മറുപടി. എനിക്ക് എൻെറ കോളജിലേക്ക് മടങ്ങണം. കോളജ് അധ്യാപകനായി വിരമിക്കണം.
ഈ ആഗ്രഹം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മലപ്പുറം ജില്ല സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസിനെയും പാലോളിയെയും അറിയിച്ചുണ്ട്. അനാഥനായ കാലത്ത് തുണയായതും തണലായതും സിപിഎം ആണ്. പാര്‍ട്ടി എന്തുപറയുന്നോ അത് അനുസരിക്കും.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലാണ് താൻ പഠിച്ചതും അധ്യാപകനായതും. പി.എസ്.എം.ഒയുമായി തനിക്ക് വൈകാരിക ബന്ധമാണ് ഉള്ളത്.
കെ.എം ഷാജിയുമായി യൂത്ത്ലീഗിൽ പ്രവർത്തിക്കുന്ന കാലം തൊട്ടേ ചെറിയ അകൽച്ചയുണ്ട്. അദ്ദേഹത്തിന് അത് തിരിച്ചും ഉണ്ട്. എന്നാൽ മുനീറുമായുള്ള ബന്ധം അങ്ങനെയല്ല. നിയമസഭയിൽ വെച്ച് കെ.എം ഷാജിക്കെതിരെ തൻെറ ഭാഗത്തുനിന്ന് ഒരുപരാമർശമുണ്ടായപ്പോൾ അത് ശരിയായില്ലെന്ന അഭിപ്രായമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവെച്ചത്. ആ മുഖ്യമന്ത്രിയെയാണ് ഷാജി ‘എടോ പിണറായി’ എന്നുവിളിച്ചതെന്നും ജലീൽ കൂട്ടിച്ചേർത്തു.
യൂത്ത്ലീഗിൽ നിന്നും പുറത്തുവന്ന് 2006ൽ മുസ്ലിംലീഗിലെ അതികായനായ പി.കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറം മണ്ഡലത്തിൽ അട്ടിമറിച്ചാണ് കെ.ടി ജലീൽ രാഷ്ട്രീയ മണ്ഡലത്തിൽ ശ്രദ്ധയാകർഷിച്ചത്.
2011ലും 2016ലും മലപ്പുറം ജില്ലയിലെ തവനൂർമണ്ഡലത്തിൽ നിന്നുമാണ് ജലീൽ നിയമസഭയിലേക്ക് എത്തിയത്. 2016ൽ കോൺഗ്രസിലെ ഇഫ്തിഖാറുദ്ദീനെ 17064 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.