മലപ്പുറം: പ്രമുഖ വ്യവസായിയും ശിഫ അൽജസീറ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനുമായ ഡോ. കെ.ടി. റബീഉല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച കേസിൽ ബി.ജെ.പി ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി അസ്ലം ഗുരുക്കളടക്കം ഏഴുപേരെ മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.
തിങ്കളാഴ്ച നടന്ന സംഭവത്തിൽ കർണാടകയിലെ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെെട ഏഴ് േപരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വാഹനങ്ങളും രണ്ട് തോക്കുകളും കസ്റ്റഡിയിലെടുത്തിരുന്നു. ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറിയും മംഗളൂരു സ്വദേശിയുമായ അസ്ലം ഗുരുക്കൾ, ഇയാളുടെ ഗൺമാനും കർണാടക പൊലീസ് ഉദ്യോഗസ്ഥനുമായ കേശവമൂർത്തി, മംഗളൂരു സ്വദേശികളായ രമേശ്, സുനിൽകുമാർ, കാസർകോട് സ്വദേശികളായ റിയാസ്, അർഷാദ്, ഉസ്മാൻ എന്നിവരെയാണ് മലപ്പുറം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
വീട്ടിൽ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് ഡോ. റബീഉല്ലയുടെ ഭാര്യയുടെ പരാതിയിലെടുത്ത കേസ്. ബിസിനസ് കുടിപ്പകയാണ് സംഭവത്തിന് പിന്നിെലന്നും ഡോ. റബീഉല്ലയെ തട്ടിക്കൊണ്ടുപോയി വിലപേശുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇവർ സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കർണാടക മെമ്പർ ഒാഫ് ലജിേസ്ലറ്റിവ് കൗൺസിൽ എന്ന സ്റ്റിക്കർ ഒട്ടിച്ചതായിരുന്നു. കസ്റ്റഡിയിലെടുത്ത രണ്ട് തോക്കുകളിൽ ഒന്ന് അസ്ലം ഗുരുക്കളുടെ ഗൺമാേൻറതാണ്. പ്രതികളിെലാരാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന പ്രതിഭാഗം അഭിഭാഷകെൻറ വാദം അംഗീകരിച്ച് ചികിത്സക്ക് സൗകര്യമൊരുക്കാൻ കോടതി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.