തിരുവനന്തപുരം: ആർജവമേറിയ വനിത മുന്നേറ്റത്തിന്റെ സമാനതകളില്ലാത്ത സാമൂഹിക വിപ്ലവമായ കുടുംബശ്രീ രജതജൂബിലിയുടെ നിറവിൽ. 1998 മേയ് 17 ന് രൂപംകൊണ്ട ഈ അയൽക്കൂട്ട ശൃംഖല പെണ്‍കരുത്തില്‍ പടുത്തുയര്‍ത്തിയ വേറിട്ട വികസന ചരിത്രവും അതിജീവനത്തിന്റെ അടയാളപ്പെടുത്തലുകളും സമ്മാനിച്ചാണ് 25 വർഷം പിന്നിടുന്നത്. സൂക്ഷ്മ സമ്പാദ്യ പദ്ധതികൾമുതൽ ലക്ഷങ്ങൾ വിറ്റുവരവുള്ള സംരംഭങ്ങൾവരെ നീളുന്ന കുടുംബശ്രീ ഇടപെടലുകൾ സ്ത്രീ ശാക്തീകരണത്തിന്റെയും സമൂഹിക ശാക്തീകരണത്തിന്റെയും മാതൃക അധ്യായങ്ങളാണ്. വീട്ടുമുറ്റത്തെ ബാങ്കായി മാറിയ പ്രതിവാര അയല്‍ക്കൂട്ടങ്ങള്‍ സ്വാശ്രയത്വത്തിന്റെ വഴിയടയാളവും.
സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ഒരു വർഷമായി തുടരുന്ന രജതജൂബിലി ആഘോഷങ്ങൾ ബുധനാഴ്ച സമാപിക്കും. കുടുംബശ്രീ ദിന പ്രഖ്യാപനവും രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ തദ്ദേശമന്ത്രി എം.ബി. രാജേഷ് അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.