തിരുവനന്തപുരം: സംവിധായകൻ കമലിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കമൽ നരേന്ദ്ര മോദിയെയും സുരേഷ് ഗോപിയെയും അപമാനിച്ചു എന്നാണ് കുമ്മനത്തിെൻറ ആരോപണം. ഫേസ്ബുക്കിലൂടെയാണ് കുമ്മനം ആരോപണം ഉന്നയിച്ചിരിക്കുന്നത്. കമലിെൻറ പ്രസംഗം ഉൾപ്പെടുത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ്.
നേരത്തെ കമലിനെതിരെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷണൻ രംഗത്ത് വന്നിരുന്നു. കമൽ പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു രാധാകൃഷ്ണെൻറ ആവശ്യം. കമൽ എസ്.ഡി.പി.െഎ പോലുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രാധകൃഷ്ണനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്നുയർന്നത്. ബി.ജെ.പി നേതാവ് സി.കെ.പത്മനാഭനും രാധാകൃഷ്ണനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് വിഷയത്തിൽ കുമ്മനം രാജശേഖരനും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലുടെ കമലിനെ വിമർശിക്കുകയാണ് കുമ്മനവും ചെയ്യുന്നത്. കമലിനെതിരായ രാധകൃഷ്ണെൻറ പരാമർശത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം ഇതുവരെയായിട്ടും നിലപാട് വ്യക്തമാക്കിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.