എം.ടിയെ അപമാനിച്ചിട്ടില്ല -കുമ്മനം

തിരുവനന്തപുരം: എം.ടി. വാസുദേവന്‍ നായരെ ബി.ജെ.പി അപമാനിച്ചിട്ടില്ളെന്ന് സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് എം.ടി ഒരഭിപ്രായം പറഞ്ഞു. അതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ അവരുടെ അഭിപ്രായം പറഞ്ഞു. അത് അപമാനിക്കലല്ല. അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അത് നിഷേധിക്കാനാകില്ല. നോട്ട് നിരോധനത്തെ അനുകൂലിച്ചും എതിര്‍ത്തും പലരും പലതും പറഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍ അദ്ദേഹത്തിന്‍െറ അഭിപ്രായം രേഖപ്പെടുത്തി. തോമസ് ഐസക് അദ്ദേഹത്തിന്‍െറ നിലപാട് വ്യക്തമാക്കി. അഭിപ്രായങ്ങളിലെ വൈരുധ്യങ്ങള്‍ സ്വാഭാവികമാണെന്നും അതിനെ ആ രീതിയില്‍ കണ്ടാല്‍ മതിയെന്നും കുമ്മനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

എം.ടിയെ വിമര്‍ശിക്കുന്നത് സാംസ്കാരിക ഫാഷിസം –ചെന്നിത്തല
 നോട്ട് പിന്‍വലിക്കലിനോട് വിയോജിച്ചതിന്‍െറ പേരില്‍ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തുന്ന വിമര്‍ശനം സാംസ്കാരിക ഫാഷിസമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സാഹിത്യ-കലാകാരന്മാര്‍ എന്തുപറയണമെന്ന് തീരുമാനിക്കേണ്ടത് ബി.ജെ.പി അല്ല. നേരത്തെ കമലിനെതിരെയും ഇതേവിധം ബി.ജെ.പി അസഹിഷ്ണുത കാട്ടിയിരുന്നു.യു.ഡി.എഫ് ഭരണകാലത്ത് ശങ്കര്‍റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കിയതുമായി ബന്ധപ്പെട്ട് താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പ്രാഥമികാന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതിയുടെ ഉത്തരവ് സ്വാഗതാര്‍ഹമാണ്. എ.ഡി.ജി.പി റാങ്കുള്ളവരെ വിജിലന്‍സ് ഡയറക്ടറാക്കിയ ആദ്യ സംഭവമല്ല ശങ്കര്‍ റെഡ്ഡിയുടേത്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും എ.ഡി.ജി.പി റാങ്കിലുള്ളവരെ വിജിലന്‍സ് ഡയറക്ടറാക്കിയിട്ടുണ്ട്. വി.എസിന്‍െറ കാലത്ത് ഡെസ്മെണ്ട് നെറ്റോ, സുബറാവു എന്നിവര്‍ അപ്രകാരം ഡയറക്ടര്‍മാരായവരാണ്. ഭരണസൗകര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. mm

‘എം.ടി വിമര്‍ശനങ്ങള്‍ക്ക് അതീതനല്ല’
എം.ടി. വാസുദേവന്‍ നായര്‍ വിമര്‍ശനത്തിന് അതീതനല്ളെന്നും അദ്ദേഹത്തിനെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. സാഹിത്യകാരന്‍ എന്നനിലയില്‍ എം.ടിയെ ആദരിക്കുന്നു. അതേസമയം, എം.ടിയുടെ രാഷ്ട്രീയ നിലപാടിനോട് വിയോജിപ്പാണ്. എം.ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. കേരളീയ സമൂഹത്തെ ബാധിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും വാതുറക്കാത്ത എം.ടിയുടെ ഇരട്ടത്താപ്പാണ് ചൂണ്ടിക്കാണിച്ചത്. അത് ഇനിയും തുടരും. തിരൂരിലെ തുഞ്ചന്‍പറമ്പില്‍ ഭാഷാ പിതാവിന്‍െറ പ്രതിമ ലീഗിന്‍െറ എതിര്‍പ്പു മൂലം സ്ഥാപിക്കാനായിട്ടില്ല. ലീഗിനെ പേടിച്ചാണ് എം.ടി ഇക്കാര്യത്തില്‍ അഭിപ്രായം പറയാത്തത്. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയപ്പോഴോ സാഹിത്യ-സാംസ്കാരക നായകന്മാര്‍ ആക്രമിക്കപ്പെട്ടപ്പോഴോ പ്രതികരിക്കാത്ത എം.ടിയുടെ ഇപ്പോഴത്തെ പ്രതികരണം രാഷ്ട്രീയപ്രേരിതമാണ്. അതിനു മറുപടി പറയേണ്ട ബാധ്യത ബി.ജെ.പിക്കുണ്ട്. സാഹിത്യകാരന്മാര്‍ രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയാല്‍ മറുപടി കേള്‍ക്കാനും തയാറാകണം. സക്കറിയ, ഉമേഷ്ബാബു, ടി.പി. ശ്രീനിവാസന്‍, പ്രഫ. സരസു, സി.ആര്‍. നീലകണ്ഠന്‍ എന്നിവരെയൊക്കെ ശാരീരികമായി കൈയേറ്റം ചെയ്ത ഇടതു നേതാക്കളുടെ വക്കാലത്ത് ഇക്കാര്യത്തില്‍ ആവശ്യമില്ല -രാധാകൃഷ്ണന്‍ പറഞ്ഞു. 


 

Tags:    
News Summary - kummnam rajashekharan on mt vasudevan nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.