ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങൾ വൈകിയതിനെ തുടർന്ന് മുസ്ലിം ലീഗ് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടിക്കും പി.വി അബ്ദുൾ വഹാബിനും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി അഞ്ച് മണി വരെയാണ് കമീഷൻ സമയമനുവദിച്ചത്. ഇരുവരും വോെട്ടടുപ്പ് നടക്കുന്ന പാർലമെൻറിെൻറ 62ാം നമ്പർ മുറിയിലെത്തുേമ്പാുഴേക്കും 5.10 ആയിരുന്നു. വിമാനം വൈകിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഇരുവരും ആരോപിച്ചു.
7.10ന് കോഴിക്കോട് നിന്നുള്ള വിമാനത്തിൽ മുംബൈയിലെത്തി അവിടെ നിന്ന് 10.10നുള്ള വിമാനത്തിൽ ഡൽഹിക്ക് പോകാനായിരുന്നു ഇരുവരുടെയും പദ്ധതി. മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനം അനന്തമായി വൈകിയതോടെയാണ് ഇവരുടെ യാത്ര പ്രതിസന്ധിയിലായത്. തുടർന്ന് 11.30ന് മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഇരുവരും യാത്ര തുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.