ഫ്ലൈറ്റിൽ കയറി കണ്ടക്ടറായി അനുകരിച്ച് നടൻ കുഞ്ചാക്കോ ബോബൻ. വൈറ്റില, പാലാരിവട്ടം.. എന്നുറക്കെ വിളിച്ച് പറഞ്ഞുകൊണ്ട് ചെറുവിമാനത്തിന്റെ കോക്പിറ്റ് ഡോറിൽ കയറി നിന്നുകൊണ്ടുള്ള താരത്തിന്റെ വിഡിയോയാണ് പുറത്തുവന്നത്.
ഇരവിക്ക് ബസ് കണ്ടക്ടറിൽ നിന്നും ഫ്ലൈറ്റ് കണ്ടക്ടറായി പ്രമോഷൻ കിട്ടുമ്പോൾ എന്ന അടിക്കുറിപ്പോടെ കുഞ്ചാക്കോ ബോബൻ തന്നെയാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സുഗീത് സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ ഓർഡിനറി എന്ന സിനിമയിൽ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറായ ഇരവിക്കുട്ടൻപിള്ള എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന് വലിയ പ്രേക്ഷകസ്വീകാര്യത ലഭിച്ചിരുന്നു.
മണിക്കൂറുകൾകൊണ്ടു തന്നെ പ്രമുഖരുടേതടക്കം വലിയ പ്രതികരണമാണ് പോസ്റ്റിന് ലഭിച്ചത്. ഇതുവരെ അഞ്ച് ലക്ഷത്തിലധികം ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.