മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിെയത്തുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം ലോക്സഭാംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കും. മലപ്പുറം ജില്ല ലീഗ് ഓഫിസിൽ ചേർന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതിയുടെതാണ് തീരുമാനം.
നിലവിൽ മലപ്പുറം പാർലമെൻറ് മണ്ഡലത്തെയാണ് കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിക്കുന്നത്. സംസ്ഥാനത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് കുഞ്ഞാലിക്കുട്ടിയെ തിരിച്ചുവിളിക്കാൻ പാർട്ടി തീരുമാനിച്ചതെന്ന് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. യു.ഡി.എഫിനെ വിജയത്തിലേക്ക് കൊണ്ടുവരാൻ കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഭാഗീയ പ്രവർത്തനങ്ങൾ ഒരു കാലത്തും മുസ്ലിംലീഗിെൻറ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം നിയമസഭ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള ചിലരുടെ നീക്കമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനെ പൊളിച്ചു കൊടുക്കാൻ വരും ദിവസങ്ങളിൽ യു.ഡി.എഫ് നേതാക്കൾക്കൊപ്പം നിന്ന് പ്രവർത്തിക്കും.
പാർട്ടി അണികളിലുള്ള അവ്യക്തത മാറ്റാനും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാവാനുമാണ് നേരത്തേ തന്നെ ഇതു സംബന്ധിച്ച തീരുമാനമെടുത്തതെന്നാണ് ലീഗ് നേതൃത്വം വിശദീകരിക്കുന്നു. സംസ്ഥാനത്ത് യു.ഡി.എഫിന് മേൽകൈ ഉണ്ടാക്കാൻ വലിയ തോതിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന തിരിച്ചറിവാണ് കുഞ്ഞാലിക്കുട്ടിയെ പോലുള്ള ഒരു നേതാവിനെ തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തിന് പിന്നിലുള്ളതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.