മലപ്പുറം: എം.പി സ്ഥാനം ഇന്നോ നാളയോ രാജിവെക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. രാജി സമർപ്പിക്കാനായി ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജി. കേരള രാഷ്ട്രീയത്തിൽ ഇനി സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെ സീറ്റ് വിഭജന ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ട് പോവുന്നു. ചർച്ചകളിൽ പുരോഗതിയുണ്ട്. ലീഗിനെ സംബന്ധിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവന്റെ പ്രസ്താവന അതിരുകടന്നുവെന്ന് അവർക്ക് തന്നെ മനസിലായിട്ടുണ്ട്. ലീഗുമായി ബന്ധപ്പെട്ട് ഇത്തരം ആരോപണങ്ങളൊന്നും നില നിൽക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മീഡിയവൺ ചാനലിനോടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
അടിയന്തരമായി രാജി സമർപ്പിക്കാൻ കുഞ്ഞാലിക്കുട്ടിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർദേശം നൽകിയെന്നാണ് സൂചന. കൂടുതൽ വിവാദങ്ങളിലേക്ക് പോകാതെ എത്രയും വേഗം രാജി സമർപ്പിക്കണമെന്നായിരുന്നു തങ്ങളുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.