ആലപ്പുഴ: കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസിനെ സ്ഥാനാർഥി ആക്കണമെന്നാവശ്യപ്പെട്ട് തോമസ ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടിയുടെ കത്ത്. തനിക്കോ മക്കള്‍ക്കോ സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലെന്ന് കത്തില ്‍ മേരി ചാണ്ടി പറയുന്നു. തോമസ് കെ. തോമസിനെ എൻ.സി.പി ടിക്കറ്റിൽ മത്സരിപ്പിക്കാനാണ് താൽപര്യമെന്നും കത്തിൽ പറയുന് നുണ്ട്. മുഖ്യമന്ത്രി, എന്‍.സി.പി നേതാക്കള്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എന്നിവര്‍ക്കാണ് കത്തയച്ചത്.
തോമസ് ച ാണ്ടി 2016 ൽ മത്സരിച്ചപ്പോൾ ഡമ്മി സ്ഥാനാർഥിയായി പത്രിക നൽകിയതും തോമസ് കെ. തോമസ് ആയിരുന്നു. തോമസ് ചാണ്ടി അസുഖ ബാധിതനായപ്പോൾ മണ്ഡലത്തിെൻറ ചുമതല ഏൽപ്പിച്ചിരുന്നതും തോമസിനെയായിരുന്നു. തോമസ് പിൻഗാമിയാകണമെന്ന് തോമസ് ചാണ്ടി ആഗ്രഹിച്ചിരുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കുട്ടനാട്ടിൽ പ്രാദേശികമായി തനിക്ക് വലിയ സ്വാധീനമുണ്ടെന്ന് തോമസ് കെ. തോമസും പ്രതികരിച്ചു. എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ മാഷാണ് കത്തിൽ തീരുമാനമെടുക്കേണ്ടത്. പാർട്ടി പറയുന്ന തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എൻ.സി.പി നേതാക്കൾക്കും മേരി ചാണ്ടി കത്ത് നൽകിയിട്ടുണ്ട്. അതിലൂടെ തോമസ് ചാണ്ടിയുടെയും കുടംബത്തിെൻറയും ആഗ്രഹം അറിയിക്കുകയാണുണ്ടായത്. തോമസ് ചാണ്ടിയുടെ അഭാവത്തിൽ നിയോജക മണ്ഡലത്തിലെ 13 പഞ്ചായത്തുകളിലെയും കാര്യങ്ങൾ ചെയ്തിരുന്നത് താനായിരുന്നു. അതിനാൽ എല്ലാ വാർഡുകളിലും ഏരിയയിലും തനിക്ക് സ്വാധീനമുണ്ടെന്നും തോമസ് വിശദീകരിച്ചു.
കുട്ടനാട്ടിലെ സ്ഥാനാർഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇടതുമുന്നണിയില്‍ പുരോഗമിക്കുമ്പോഴാണ് തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ അഭിപ്രായം വരുന്നത്.
അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തോമസ് ചാണ്ടി ഡിസംബർ 20 നാണ് അന്തരിച്ചത്.
പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്ന തോമസ് ചാണ്ടിക്ക് കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നിരുന്നു. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ തോമസ് ചാണ്ടി 2006 മുതല്‍ മൂന്ന് തവണയാണ് കുട്ടനാട്ടില്‍ നിന്ന് എം.എല്‍.എ ആയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.