കുട്ടനാട്​ സീറ്റ്​: തീരുമാനമാകാതെ യു.ഡി.എഫ്​ ഉഭയകക്ഷി ചർച്ച

തിരുവനന്തപുരം: കുട്ടനാട് സീറ്റ് തർക്കവുമായി ബന്ധപ്പെട്ട്​ യു.ഡി.എഫ് നേതാക്കൾ പി.ജെ ജോസഫ് വിഭാഗവുമായി നടത്തിയ ഉഭയകക്ഷി ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. അന്തിമ തീരുമാനമായില്ലെന്ന്​ പി.ജെ ജോസഫ്​ അറിയിച്ചു. സീറ്റ്​​ കോൺഗ്രസ് ഏറ്റെടുക്കുന്ന കാര്യം ഉഭയകക്ഷി ചർച്ചയിൽ ഉയർന്നില്ല. അതേസമയം ചർച്ച പോസിറ്റീവെന്ന്​ മുല്ലപ്പള്ളി പറഞ്ഞു.

രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, എംകെ മുനീർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവി​​െൻറ ഔദ്യോഗിക വസതിയായ കണ്ടോൺമ​െൻറ് ഹൗസിലായിരുന്നു ചർച്ച നടന്നത്​. പി.ജെ ജോസഫ്, മോൻസ് ജോസഫ്, ജോയി എബ്രഹാം തുടങ്ങിയവർ ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു.

Tags:    
News Summary - kuttanadu seat discussion-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.