അ​രു​ൺ ബാ​ബു​വി​ന്റെ മൃ​ത​ദേ​ഹം നെ​ടു​മ​ങ്ങാ​ട് പൂ​വ​ത്തൂ​രി​ലെ വ​സ​തി​യി​ലെ​ത്തി​ച്ച​പ്പോ​ൾ പൊ​ട്ടി​ക്ക​ര​യു​ന്ന ഭാ​ര്യ വി​നീ​ത

പ്രവാസസ്വപ്നങ്ങൾ പൊലിഞ്ഞു; ഉള്ളുരുകും വേദനയിൽ അരുൺ ബാബുവിന് വിട

നെ​ടു​മ​ങ്ങാ​ട്: സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും പ്ര​വാ​സ​ലോ​ക​ത്ത് ഉ​പേ​ക്ഷി​ച്ച്​ കു​വൈ​ത്ത്​ ദു​ര​ന്ത​ത്തി​ൽ​പെ​ട്ട് ചേ​ത​ന​യ​റ്റെ​ത്തി​യ ഉ​ഴ​മ​ല​ക്ക​ൽ ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ അ​രു​ൺ ബാ​ബു​വി​ന് ഉ​ള്ളു​രു​കും വേ​ദ​ന​യി​ൽ നാ​ട്​ വി​ട​ചൊ​ല്ലി. നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി​യ മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ നാ​ലോ​ടെ നെ​ടു​മ​ങ്ങാ​ട് പൂ​വ​ത്തൂ​രി​ലെ അ​രു​ൺ ബാ​ബു​വി​ന്റെ ഭാ​ര്യാ​വീ​ട്ടി​ലെ​ത്തി​ച്ചു. നെ​ഞ്ചു​പൊ​ട്ടി ക​ര​ഞ്ഞ പ്രി​യ​പ്പെ​ട്ട​വ​ളെ​യും പാ​റ​ക്ക​മു​റ്റാ​ത മ​ക്ക​ളെ​യും ആശ്വ​സി​പ്പി​ക്കാ​ൻ ക​ഴി​യാ​തെ നാ​ട്ടു​കാ​ർ മ​ര​വി​ച്ചു​നി​ന്നു.

പൂ​വ​ത്തൂ​രി​ലെ വീ​ട്ടി​ൽ പ​ത്തു​മി​നി​റ്റ്​ നീ​ണ്ട പൊ​തു​ദ​ർ​ശ​ന​ത്തി​ൽ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ, ജി. ​സ്റ്റീ​ഫ​ൻ എം.​എ​ൽ.​എ, നെ​ടു​മ​ങ്ങാ​ട് ആ​ർ.​ഡി.​ഒ, ത​ഹ​സി​ൽ​ദാ​ർ തു​ട​ങ്ങി​യ​വ​ർ ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ഉ​ഴ​മ​ല​ക്ക​ൽ കു​ര്യാ​തി​യി​ലെ അ​രു​ൺ ബാ​ബു​വി​ന്റെ കു​ടും​ബ​വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​മ്മ​യും സ​ഹോ​ദ​ര​നും ഇ​വി​ടെ​യാ​ണ്​ താ​മ​സി​ക്കു​ന്ന​ത്. വൈ​കീ​ട്ട്​ 5.30ഓ​ടെ സം​സ്ക​രി​ച്ചു. അ​ഞ്ചു​വ​ർ​ഷം മു​മ്പ് മ​രി​ച്ച പി​താ​വ് ബാ​ബു​വി​നെ അ​ട​ക്കി​യ​തി​നു സ​മീ​പ​ത്താ​ണ് അ​രു​ണി​നും അ​ന്ത്യ​വി​ശ്ര​മ സ്ഥാ​ന​മൊ​രു​ക്കി​യ​ത്.

സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ടെ ബ​ന്ധു​ക്ക​ളു​മു​ൾ​പ്പെ​ടെ നി​ര​വ​ധി​പ്പേ​ർ കു​ര്യാ​തി​യി​ൽ എ​ത്തി​യി​രു​ന്നു. ജി​ല്ല ക​ല​ക്ട​ർ, സ​ബ് ക​ല​ക്ട​ർ, മു​ൻ എം.​എ​ൽ.​എ​മാ​രാ​യ കെ.​എ​സ്. ശ​ബ​രീ​നാ​ഥ്, മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ, ഡി.​സി.​സി പ്ര​സി​ഡ​ന്റ്‌ പാ​ലോ​ട് ര​വി, വി​തു​ര ശ​ശി, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ ഇ​ന്ദു​ലേ​ഖ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ ല​ളി​ത തു​ട​ങ്ങി​യ​വ​ർ ആ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

കു​വൈ​ത്തി​ൽ എ​ൻ.​ബി.​ടി.​സി ക​മ്പ​നി ജീ​വ​ന​ക്കാ​രു​ടെ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത വാ​ർ​ത്ത അ​റി​ഞ്ഞ​തു​മു​ത​ൽ ബ​ന്ധു​ക്ക​ൾ അ​രു​ൺ ബാ​ബു​വി​നെ ഫോ​ണി​ൽ വി​ളി​ച്ചു​കൊ​ണ്ടി​രു​ന്നു. ഫോ​ൺ ബെ​ല്ല​ടി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. അ​രു​ൺ ബാ​ബു ഉ​ൾ​പ്പെ​ടെ എ​ൻ.​ബി.​ടി.​സി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​നു സ​മീ​പ​മാ​ണ് മാ​തൃ​സ​ഹോ​ദ​രി എം.​എ​സ്. ഷീ​ജ താ​മ​സി​ച്ചി​രു​ന്ന​ത്.

മ​ണി എ​ക്സ്ചേ​ഞ്ച് ക​മ്പ​നി​യി​ൽ ഡ​പ്യൂ​ട്ടി മാ​നേ​ജ​രാ​യ ഇ​വാ​രാ​ണ് അ​രു​ണി​നെ കു​വൈ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. നാ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഇ​വ​ർ സു​ഹൃ​ത്തു​ക്ക​ളോ​ട് അ​രു​ൺ ബാ​ബു​വി​നെ കു​റി​ച്ച് തി​ര​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​രു​ണി​ന്റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച്​ വി​വ​ര​മെ​ത്തി. വാ​ർ​ത്ത അ​റി​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​ർ വീ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി. അ​രു​ൺ ബാ​ബു എ​ൻ.​ബി.​ടി.​സി ക​മ്പ​നി​യി​ൽ ഷോ​പ്​ അ​ഡ്മി​ൻ ആ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത്​ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. എ​ട്ടു​മാ​സം മു​മ്പ്​ പു​തി​യ വീ​സ​യി​ലാ​ണ് വീ​ണ്ടും കു​വൈ​ത്തി​ൽ എ​ത്തു​ന്ന​ത്. മാ​ർ​ച്ചി​ൽ അ​വ​ധി​ക്ക്​ നാ​ട്ടി​ൽ വ​രാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. കു​വൈ​ത്തി​ൽ പോ​കും​മു​മ്പ്​ സ​ജീ​വ സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. നാ​ട്ടി​ലെ എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും ഓ​ടി​യെ​ത്തു​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് വ​ലി​യ സു​ഹൃ​ത്​​വ​ല​യ​ത്തി​നു​ട​മ​യു​മാ​യി​രു​ന്നു.

അ​രു​ണി​ന്റെ വി​യോ​ഗ​ത്തി​ലൂ​ടെ വീ​ട്ടു​കാ​ർ​ക്ക് ഏ​ക അ​ത്താ​ണി​യാ​ണ് ന​ഷ്ട​മാ​യ​ത്. പി​താ​വി​ന്‍റെ മ​ര​ണ​ശേ​ഷം കു​ടും​ബം അ​രു​ൺ ബാ​ബു​വി​ന്റെ ത​ണ​ലി​ലാ​യി. തു​ട​ർ​ച്ച​യാ​യ വി​യോ​ഗ​ങ്ങ​ളു​ടെ വേ​ദ​ന​യി​ൽ​കൂ​ടി​യാ​ണ്​ കു​ടും​ബം. ബം​ഗ​ളൂ​രു​വി​ൽ ന​ഴ്സി​ങ് പ​ഠ​ന​ത്തി​നി​ടെ പ​നി ബാ​ധി​ച്ച് സ​ഹോ​ദ​രി അ​ർ​ച്ച​ന മ​രി​ച്ചു. വ​ല്യ​മ്മ​യു​ടെ മ​ക​ൾ ആ​തി​ര​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു. 

ശ്രീജേഷിന് നാടിന്റെ അന്ത്യാഞ്ജലി

വ​ർ​ക്ക​ല: കു​വൈ​ത്ത് ലേ​ബ​ർ ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച വ​ർ​ക്ക​ല ഇ​ട​വ പാ​റ​യി​ൽ കാ​ട്ടു​വി​ള വീ​ട്ടി​ൽ ശ്രീ​ജേ​ഷി​ന് (34) നാ​ട് ക​ണ്ണീ​രോ​ടെ വി​ട ന​ൽ​കി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.45ഓ​ടെ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ആം​ബു​ല​ൻ​സി​ൽ വൈ​കീ​ടെ​യാ​ണ് ഇ​ട​വ പാ​റി​യി​ലെ കു​ടും​ബ​വീ​ട്ടി​ൽ എ​ത്തി​ച്ച​ത്. മൃ​ത​ദേ​ഹം ക​ല്ല​മ്പ​ല​ത്തു​വെ​ച്ച് ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ആ​ർ. രാ​ജ​ല​ക്ഷ്മി, ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച​പ്ര​കാ​രം മൃ​ത​ദേ​ഹം നാ​ല​ര​യോ​ടെ ശ്രീ​ജേ​ഷി​ന്റെ ഊ​ന്നി​ൻ​മൂ​ട് കെ​ടാ​കു​ള​ത്തെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ചു. അ​വി​ടെ പൊ​തു​ദ​ർ​ശ​നം ന​ട​ക്കു​മ്പോ​ഴേ​ക്കും അ​ബൂ​ദ​ബി​യി​ലാ​യി​രു​ന്ന സ​ഹോ​ദ​രി ആ​ര​തി​യും ഭ​ർ​ത്താ​വ് രാ​ജേ​ഷും എ​ത്തി. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം വീ​ണ്ടും ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി ഇ​ട​വ​യി​ലെ കു​ടും​ബ​വീ​ട്ടി​ൽ എ​ത്തി​ച്ചു. അ​വി​ടെ നൂ​റു​ക​ണ​ക്കി​നു​പേ​ർ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ കാ​ത്തു​നി​ന്നി​രു​ന്നു.

കു​ടും​ബ​വീ​ടി​നോ​ട് ചേ​ർ​ന്ന് മൂ​ന്നു​വ​ർ​ഷം മു​മ്പ്​ പു​തി​യ വീ​ടി​ന്​ ശ്രീ​ജേ​ഷ് അ​ടി​സ്ഥാ​നം കെ​ട്ടി​യി​രു​ന്നു. അ​തി​ന് മു​ക​ളി​ലാ​ണ് മൃ​ത​ദേ​ഹം കി​ട​ത്താ​ൻ നാ​ട്ടു​കാ​ർ പ​ന്ത​ലു​യ​ർ​ത്തി​യ​ത്. അ​വി​ടെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്ഥ​ല​ത്ത് മൃ​ത​ദേ​ഹം കി​ട​ത്തി. ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രു​മ​ട​ങ്ങു​ന്ന വ​ൻ​ജ​നാ​വ​ലി ശ്രീ​ജേ​ഷി​ന് അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ചു. ജി​ല്ല ക​ല​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ്, അ​ഡ്വ. വി. ​ജോ​യി എം.​എ​ൽ.​എ, ത​ഹ​സി​ൽ​ദാ​ർ അ​സീ​ഫ് റി​ജു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ. ​ബാ​ലി​ക് തു​ട​ങ്ങി​യ​വ​ർ അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. രാ​ത്രി ഏ​ഴ​ര​യോ​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. സ​ഹോ​ദ​രി ആ​ര​തി അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​നെ​ത്തി​യ​പ്പോ​ൾ കൂ​ടി​നി​ന്ന ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സ​ങ്ക​ടം താ​ങ്ങി​നാ​വാ​തെ പൊ​ട്ടി​ക്ക​ര​ഞ്ഞു. സ​ഹോ​ദീ​ഭ​ർ​ത്താ​വ് രാ​ജേ​ഷാ​ണ് അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച​ത്.

രാ​വി​ലെ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ശ്രീ​ജേ​ഷി​ന്റെ കു​ടും​ബ​വീ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളെ അ​നു​ശോ​ച​നം അ​റി​യി​ച്ചു. തു​ട​ർ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം.​പി, മു​ൻ എം.​എ​ൽ.​എ വ​ർ​ക്ക​ല ക​ഹാ​ർ, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ബി.​ആ​ർ.​എം. ഷെ​ഫീ​ർ, മു​ൻ കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രു​മെ​ത്തി.

വീടെന്ന സ്വപ്നം ബാക്കി; ഫൗണ്ടേഷനിൽ പൊതുദർശനം

വർക്കല: വീടെന്ന സ്വപ്നം ബാക്കിവെച്ച് ശ്രീജേഷ് മടങ്ങി. പുതിയ വീടിനായി നിർമിച്ച അടിസ്ഥാനത്തിന് മുകളിൽ നാട്ടുകാർ ഒരുക്കിയ സ്ഥലത്താണ് അന്ത്യോപചാരം ഏറ്റുവാങ്ങി തിരിച്ചുവരാത്ത യാത്രപോയത്. അമ്മയുടെ ഓഹരി സ്ഥലത്താണ് വീട് വെക്കാൻ അടിസ്ഥാനം നിർമിച്ചത്. പല കാരണങ്ങളാൽ പണി പൂർത്തീകരിക്കാനായില്ല. മാതാവ് ശ്രീദേവി (സീത) 15 വർഷം മുമ്പ്​ മരിച്ചു. പിതാവ് തങ്കപ്പൻനായരുടെ തണലിലാണ് ശ്രീജേഷും സഹോദരി ആരതിയും വളർന്നത്. മാനസികാസ്വാസ്ഥ്യമുള്ള തങ്കപ്പൻനായരെ ഇടക്കിടെ കാണാതാകും. രണ്ട് വർഷമായി തങ്കപ്പൻ നായരെ കാണാതായിട്ട്.

Tags:    
News Summary - kuwait fire tragedy- thiruvananthapuram-arun babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.