മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമെന്ന് കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകർ സമരക്കാരുടെ വാടകക്കാരായി പ്രവർത്തിച്ചു എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന തീർത്തും അപലപനീയവും ഭാവനാത്മകവുമാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ(കെ.യു.ഡബ്ല്യു.ജെ). മാധ്യമ പ്രവർത്തകർ ആരുടെയും വാടകക്കാരല്ല. ആര് ആവശ്യപ്പെട്ടാലും വാർത്താ പ്രാധാന്യം ഉണ്ടെങ്കിൽ പത്രപ്രവർത്തകർ അവിടെ എത്തും. അത് വാടക മാധ്യമപ്രവർത്തനമായി വ്യാഖ്യാനിക്കുന്നത് നിർഭാഗ്യകരമാണെന്നും കെ.യു.ഡബ്ല്യു.ജെ അറിയിച്ചു. 

കരിങ്കൊടി കാട്ടിയവരെ തലോടുകയും അതിന്റെ ദൃശ്യം പകർത്തിയവരെ അവഹേളിക്കുകയും ചെയ്യുന്നത് ശരിയാണോ എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പരിശോധിക്കണം. മാധ്യമ പ്രവർത്തകർക്ക് ആരോടും ഒരു വിവേചനവും ഇല്ല. എന്നാൽ അവഗണിച്ചും പരിഹസിച്ചും  എതിരാക്കുക എന്ന നയം സർക്കാരിനുണ്ടോ എന്ന് സംശയം തോന്നുന്നു. മാധ്യമ പ്രവർത്തകരെ വാടകക്കാരായി വിശേഷിപ്പിച്ചത് തിരുത്താൻ മുഖ്യമന്ത്രി തയ്യാറാവുമെന്ന്  പ്രതീക്ഷിക്കുന്നുവെന്നും കെ.യു.ഡബ്ല്യു.ജെ പ്രസ്തവാനയിലൂടെ അറിയിച്ചു. 

കഴിഞ്ഞദിവസം സ്വാശ്രയ മെഡിക്കൽ വിഷയം പ്രതിപക്ഷം സഭയിൽ ഉന്നയിക്കുമ്പോഴാണ് മുഖ്യമന്ത്രി മാധ്യമങ്ങളെയും പ്രതിപക്ഷ സമരത്തെയും പരിഹസിച്ചത്. തന്നെ കരിങ്കൊടി കാണിച്ചവർ ചാനലുകാർ വാടകക്കെടുത്തവരാണെന്നായിരുന്നു പിണറായിയുടെ പ്രസ്താവന. 
 

Tags:    
News Summary - kuwj condemns pinarayi's comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT