തൃശൂർ: കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡൻറായി കമാൽ വരദൂരിനെയും (ചന്ദ്രിക) ജനറൽ സെക്രട്ടറിയായി സി. നാരായണനെയും തെരഞ്ഞെടുത്തു.36 അംഗ സംസ്ഥാന എക്സിക്യുട്ടീവിലേക്ക് പി.സി. സെബാസ്റ്റ്യൻ, വി. മുഹമ്മദലി, വി.പി. റജീന (മാധ്യമം), സോഫിയ ബിന്ദ്, ടി.കെ. ഹരീഷ്, ഷബ്ന സിയാദ് (മീഡിയവൺ ടി.വി), കെ.എസ്. വിപിനചന്ദ്രൻ, എ. സേതുമാധവൻ, എ.കെ. സജീവൻ, ആർ. ജയപ്രസാദ് (മാതൃഭൂമി), എൻ.പി.സി. രഞ്ജിത്ത്, രാജു മാത്യു, ഷെറിൻ മുഹമ്മദ് (മലയാള മനോരമ), റഷീദ് ആനപ്പുറം, ആർ. രഞ്ജിത്ത്, പി. സുരേശൻ, ഇ.എസ്. സുഭാഷ്, പി.വി. ബിന്ദു (ദേശാഭിമാനി), ശ്രീകല പ്രഭാകർ, ടി.പി. പ്രശാന്ത് (കൈരളി ടി.വി), ഡി.എസ്. രാജ്മോഹൻ (ജയ്ഹിന്ദ് ടി.വി), സമീർകല്ലായി, ടി. മുംതാസ് (തേജസ്), എ. സുകുമാരൻ (ഏഷ്യാനെറ്റ്) ഷാലു മാത്യു (മംഗളം), ശ്രീല പിള്ള (ന്യൂസ് 18 കേരള), രഞ്ജിത്ത് അമ്പാടി, ബീന റാണി (ജനം ടി.വി), ശശികാന്ത് (അമൃത ടി.വി), തോമസ് വർഗീസ് (ദീപിക), ജെ.ഇ. അബ്ദുൽ ജലീൽ (സുപ്രഭാതം), സി. വിമൽകുമാർ (കേരള കൗമുദി), എ.വി. മുസാഫർ (ഡെക്കാൻ ക്രോണിക്കിൾ), മുഹമ്മദ് പയ്യോളി (സിറാജ്), വി. ഷീന (ജന്മഭൂമി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ജി. വിജയകുമാരനായിരുന്നു വരണാധികാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.