കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈകോടതിയിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എയുടെ റിവിഷൻ ഹരജി.
ജസ്റ്റിസ് കെ. ബാബു തിങ്കളാഴ്ച ഇത് പരിഗണിച്ചേക്കും. വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് സി.എം.ആർ.എൽ കമ്പനി പ്രതിഫലം നൽകിയെന്ന സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നൽകിയ ഹരജി തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തള്ളിയത്.
ഉത്തരവ് റദ്ദാക്കി പുനഃപരിശോധനക്ക് പരാതി വീണ്ടും വിജിലൻസ് കോടതിയുടെ പരിഗണനക്ക് തിരിച്ചയക്കണമെന്നാണ് ഹരജിയിലെ ആവശ്യം. 27 രേഖകളടക്കം സമർപ്പിച്ച പരാതിയിൽ നിയമപരമായി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വിജിലൻസ് കോടതി പാലിച്ചിട്ടില്ല.
കേസുമായി ബന്ധപ്പെട്ട വസ്തുതകൾ പ്രാഥമിക ഘട്ടത്തിൽ പരിശോധിക്കേണ്ടതില്ലെങ്കിലും കോടതി ഇതിന് തയാറായി. ക്രിമിനൽ നടപടിച്ചട്ടങ്ങൾ പാലിക്കാതെയാണ് അന്വേഷണ ആവശ്യം തള്ളിയതെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.