തിരുവനന്തപുരം: െക.എസ്.ആർ.സിയിൽ ഇന്ധനക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ശമ്പളത്തിനായി നീക്കിവെച്ച തുകയിൽനിന്ന് പ്രതിദിനം ഒന്നര കോടി രൂപവീതം അടച്ച് എണ്ണക്കമ്പനിയുടെ കുടിശ്ശിക തീർക്കാൻ തീരുമാനം. ഇൗ ഉറപ്പിൽ െഎ.ഒ.സി ഇന്ധനവിതരണം പുനഃസ്ഥാപിച്ചെങ്കിലും സെപ്റ്റംബറിലെ ശമ്പളവിതരണം എന്താകുമെന്നതിൽ അവ്യക്തത.
ഇതിനിടെ അടിയന്തര സഹായമായി 50 കോടി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. നേരത്തേ ഇതേ ആവശ്യമുന്നയിച്ച് ധനവകുപ്പിന് കത്തയച്ചെങ്കിലും 20 കോടി മാത്രം നൽകി ഫയൽ മടക്കി.
പ്രളയ ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സാമ്പത്തിക സഹായം ബുദ്ധിമുട്ടാണെന്നായിരുന്നു ധനവകുപ്പിെൻറ നിലപാട്. ഇൗ സാഹചര്യത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് സംസാരിച്ചശേഷം മന്ത്രിയുടെ പ്രത്യേക കത്ത് ഉൾപ്പെടെയാണ് വീണ്ടും ഫയൽ കൈമാറിയിരിക്കുന്നത്. ഇൗ തുക അനുവദിച്ച് കിട്ടിയിെല്ലങ്കിൽ ശമ്പളവിതരണം അവതാളത്തിലാകും.
വെള്ളപ്പൊക്കത്തെ തുടർന്ന് കെ.എസ്.ആർ.ടി.സിക്കുണ്ടായ നാശനഷ്ടങ്ങളും വരുമാനനഷ്ടവുമടക്കം നിരത്തിയാണ് മുഖ്യമന്ത്രിക്ക് ഫയൽ സമർപ്പിച്ചത്. സർവിസുകൾ നിർത്തിവെക്കേണ്ടിവന്നത് മൂലം കലക്ഷനായി ലഭിക്കേണ്ടിയിരുന്ന 15 കോടിയോളം രൂപ നഷ്ടപ്പെട്ടു. 250 ഒാളം ബസുകൾക്ക് കേടുപാടുണ്ടായി. 5000 ലിറ്റർ ഇന്ധനം നഷ്ടപ്പെട്ടു. റാന്നി, മല്ലപ്പള്ളി, എടത്വ, പന്തളം, ചാലക്കുടി, ആലുവ, പിറവം ഡിേപ്പാകൾ വെള്ളത്തിൽ മുങ്ങി. കുളത്തൂപ്പുഴ, ആര്യങ്കാവ്, പത്തനംതിട്ട, കോന്നി, മൂലമറ്റം, തൊടുപുഴ, പാലാ, കുമളി, മൂവാറ്റുപുഴ, മാള, കട്ടപ്പന, നെടുങ്കണ്ടം, ഈരാറ്റുപേട്ട, മൂന്നാര്‍, ഇരിങ്ങാലക്കുട, കൂത്താട്ടുകുളം ഡിപ്പോകളിൽ ഭാഗികമായി വെള്ളം കയറി നാശമുണ്ടായി. ദുരന്തബാധിത മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കായി 230ഒാളം ബസുകളാണ് സൗജന്യ നിരക്കിൽ വിട്ടുനൽകിയത്. ഇൗ സാഹചര്യങ്ങൾ കണിക്കിലെടുത്ത് പ്രതിസന്ധിയിലായ സ്ഥാപനത്തെ സഹായിക്കണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്.
കെ.ടി.ഡി.എഫ്.സിക്ക് നൽകാനുള്ള 332 കോടിയുടെ വായ്പ അനിശ്ചിതമായി തുടരുന്നതിനിടെയാണ് സ്ഥാപനത്തെ വീണ്ടും പ്രതിസന്ധി വരിഞ്ഞുമുറുക്കുന്നത്. ബാങ്ക് കൺസോർട്യം വായ്പ തരപ്പെടുത്താനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി കെ.എസ്.ആർ.ടി.സിയുടെ മുൻ ബാധ്യത തീർക്കുന്നതിനായിരുന്നു കെ.ടി.ഡി.എഫ്.സി സഹായം.
കൺസോർട്യം കരാർ ഒപ്പുവെച്ച് 15 ദിവസത്തിനകം കെ.എസ്.ആർ.ടി.സി സ്വന്തമായി ബാങ്കിനെ കണ്ടെത്തി കൺസോർട്യത്തിൽ ചേർത്ത് കെ.ടി.ഡി.എഫ്.സിയുടെ ബാധ്യത തീർക്കണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും ഇതുവരെ നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.