ലാ​ൽ വ​ർ​ഗീ​സ്​ ക​ല്‍പ​ക​വാ​ടി

ലാൽ വർഗീസ്​ കല്‍പകവാടി യു.ഡി.എഫ്​ രാജ്യസഭ സ്​ഥാനാർഥി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു​നി​ന്ന്​ ഒ​ഴി​വു​ള്ള രാ​ജ്യ​സ​ഭ സീ​റ്റി​ൽ കോ​ണ്‍ഗ്ര​സി​ലെ ലാ​ൽ വ​ർ​ഗീ​സ്​ ക​ല്‍പ​ക​വാ​ടി​യെ സ്​​ഥാ​നാ​ർ​ഥി​യാ​ക്കാ​ന്‍ യു.​ഡി.​എ​ഫി​ല്‍ ധാ​ര​ണ. മു​ന്ന​ണി നേ​താ​ക്ക​ള്‍ ഒ​ത്തു​ചേ​ര്‍ന്ന ശേ​ഷം ഇ​തു​സം​ബ​ന്ധി​ച്ച ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​െൻറ മ​ര​ണ​ത്തോ​ടെ ഒ​ഴി​വു​വ​ന്ന ഏ​ക സീ​റ്റി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്.

നി​യ​മ​സ​ഭ​യി​ലെ നി​ല​വി​ലു​ള്ള ക​ക്ഷി​നി​ല പ്ര​കാ​രം ഇ​ട​തു​മു​ന്ന​ണി​ക്ക് അ​നാ​യാ​സ വി​ജ​യം ഉ​റ​പ്പാ​ണ്. ക​ര്‍ഷ​ക കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​ണ്​ ലാ​ൽ വ​ർ​ഗീ​സ്​ ക​ല്‍പ​ക​വാ​ടി. വി​ജ​യി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ അം​ഗ​ബ​ലം നി​യ​മ​സ​ഭ​യി​ൽ ഇ​ല്ലെ​ങ്കി​ലും മ​ത്സ​രം ഒ​ഴി​വാ​ക്കേ​ണ്ടെ​ന്നാ​ണ്​ യു.​ഡി.​എ​ഫി​െൻറ നി​ല​പാ​ട്.

അ​തോ​ടൊ​പ്പം കേ​ര​ള കോ​ണ്‍ഗ്ര​സ്-​ജോ​സ് പ​ക്ഷ​ത്തി​െൻറ നി​ല​പാ​ട് ബോ​ധ്യ​പ്പെ​ടു​ന്ന​തി​നും മ​ത്സ​രം സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ മു​ന്ന​ണി ക​ണ​ക്കു​കൂ​ട്ടു​ന്നു. ഇ​ട​തു​മു​ന്ന​ണി​യി​ൽ എ​ല്‍.​ജെ.​ഡി​ക്കു​ത​ന്നെ രാ​ജ്യ​സ​ഭ സീ​റ്റ് ന​ല്‍കു​മെ​ന്നാ​ണ് സൂ​ച​ന. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.