തോമസ് ചാണ്ടിയെ രക്ഷിക്കാനാണോ മുഖ്യമന്ത്രിയുടെ മൗനം -ഉമ്മൻചാണ്ടി

കുട്ടനാട്: മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഇത്രയേറെ ആരോപണങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത്​ എന്തിനെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര പാര്‍ലമ​​െൻറ് മണ്ഡലം പ്രസിഡൻറ് സജി ജോസഫ് നടത്തുന്ന 48 മണിക്കൂര്‍ നിരാഹാര സമരത്തി​​​െൻറ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സത്യം ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി മൗനംവെടിഞ്ഞേ തീരൂവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറി​​​െൻറ കാലത്താണ് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് എല്‍.ഡി.എഫ് വാദം. യു.ഡി.എഫ് സര്‍ക്കാര്‍ തോമസ് ചാണ്ടിക്ക് ഇളവു ചെയ്ത്​ കൊടുത്തിട്ടുണ്ടെങ്കില്‍ അതും പരിശോധിക്കപ്പെടണം.

ഇതി​​​െൻറ പേരിൽ മാധ്യമങ്ങള്‍ക്ക്​ നേരെയുണ്ടായ ആക്രമണം ശരിയല്ലെന്നും തോമസ് ചാണ്ടി രാജി​െവച്ചില്ലെങ്കില്‍ അടുത്ത സമര മാര്‍ഗം കെ.പി.സി.സിയും പ്രതിപഷ നേതാവും തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Tags:    
News Summary - Land Encroachment: Oommen Chandy Attack to Kerala CM Pinarayi Vijayan and Minister Thomas Chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.