തിരുവനന്തപുരം: നാലുവർഷത്തിനിടെ ഭൂമി കൈമാറ്റ രജിസ്േട്രഷൻ ചെലവിൽ ഉണ്ടായത് വൻ വ ർധന. ന്യായവിലയും സ്റ്റാമ്പ് ഡ്യൂട്ടിയും കൂടിയതാണു കാരണം. 2016 ജൂലൈയിൽ സ്റ്റാമ്പ് ഡ്യൂ ട്ടി ആറിൽനിന്ന് എട്ടു ശതമാനമാക്കി. പിന്നീടിങ്ങോട്ട് ന്യായവിലയും ഘട്ടംഘട്ടമായി ക ൂട്ടി. ഏപ്രിലിലെ നിരക്ക് വർധന മൂലം മാർച്ചിൽ രജിസ്േട്രഷൻ നിശ്ചയിച്ചവർക്കൊന്നും ലോക്ഡൗൺ മൂലം സാധിച്ചതുമില്ല.
ന്യായവില 10 ലക്ഷമായിരുന്ന ഭൂമി രജിസ്േട്രഷന് 2016 ജനുവരിയിൽ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമായി 80,000 രൂപയായിരുന്നു െചലവ്. ഇപ്പോൾ അതേഭൂമിക്ക് ന്യായവില 20 ലക്ഷമായി. രജിസ്േട്രഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയുമായി രണ്ട് ലക്ഷം വേണം. പത്തു വർഷത്തിനിടെ ന്യായവില ഇരട്ടിയായി. ന്യായവില വന്ന ശേഷം നാലുതവണയാണ് വർധിപ്പിച്ചത്. നോട്ട് അസാധുവാക്കലിനുശേഷം ഭൂമി വിൽപന കുറഞ്ഞിരുന്നു. ലോക്ഡൗണിനുശേഷം വരാൻപോകുന്ന വിലയിടിവ് വേറെ. വിപണിവിലെയക്കാളും ന്യായവില കൂടിയതുകാരണം കൈമാറ്റം നടക്കാതെ നിരവധി വില്ലേജുകളിലെ ഭൂവുടമകൾ വലയുന്നതിനിടെയാണ് വീണ്ടും കൂട്ടിയത്.ന്യായവില അന്യായമായി കൂട്ടിയിട്ടും രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങൾക്ക് അണ്ടർ വാേല്വഷൻ നോട്ടീസ് അയച്ച് പിഴിയുന്നതും പതിവാണ്.
നിലവിലെ ന്യായവില പട്ടികയിൽ പല വില്ലേജുകളിലും എല്ലാ സർവേ നമ്പറുകൾക്കും വില നിശ്ചയിച്ചിട്ടില്ല. ചില വില്ലേജുകളിൽ തുടർച്ചയായ 200ലേറെ സർവേ നമ്പറുകൾക്ക് നിശ്ചയിച്ചിട്ടില്ല. ന്യായവില പട്ടികയിൽ ഇല്ലാത്തതിനാൽ രജിസ്േട്രഷൻ നിഷേധിക്കുന്ന സംഭവങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.