കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത വിവാദ ഭൂമിയിടപാടിൽ സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെതിരെ കർദിനാളിനും സിനഡിനും ഒരുവിഭാഗം വൈദികരുടെ നിവേദനം. അതിരൂപതയിലെ വൈദികരെ നിയന്ത്രിക്കുന്നതിൽ ബിഷപ് എടയന്ത്രത്ത് പരാജയപ്പെെട്ടന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദനം. അതിരൂപതഭരണം മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന് ശരിയായ രീതിയിൽ നടത്താനാവാത്ത സാഹചര്യത്തിൽ നടപടി വേണം. സിനഡ് നിർദേശം അംഗീകരിക്കാത്ത വൈദികരോട് നേരിട്ട് വിശദീകരണം തേടണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
വ്യാഴാഴ്ച സ്ഥിരം സിനഡ് ചേരും മുമ്പാണ് അതിരൂപതയിലെ വൈദികർ ഒപ്പിട്ട നിവേദനം കർദിനാളിനും സിനഡ് സെക്രട്ടറി ബിഷപ് ആൻറണി കരിയിലിനും നൽകിയത്. കർദിനാളിനെതിരെ ഭൂമി വിവാദത്തിൽ ആരോപണമുയർന്നശേഷം അതിരൂപതയുടെ ദൈനംദിന ഭരണച്ചുമതല വഹിച്ചുവരുകയാണ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്. അതിരൂപതയിലെ വൈദികരെ നിയന്ത്രിക്കുന്നതിൽ നിസ്സഹായനായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് സ്ഥാനത്ത് തുടരുന്നത് ശരിയല്ല. അതിനാൽ ഉചിത നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. ഭൂമിയിടപാടിൽ എത്രയും വേഗം പ്രശ്നപരിഹാരമുണ്ടാകണം.
സഭാസ്ഥാപനങ്ങൾ കർദിനാൾ വിരുദ്ധപ്രചാരണത്തിന് വേദിയാക്കരുത്. വൈദികരും അൽമായരുമടക്കമുള്ളവർ വിവിധ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കാൻ നടപടി വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.