ചങ്ങനാശ്ശേരി: ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന വീട്ടില്‍ പ്രാണഭയവുമായി വീട്ടമ്മയും കുടുംബവും. ഈ വീട് ഇടിഞ്ഞുവീണാല്‍ ചെന്ന് പതിക്കുന്നത് മറ്റൊരു വീട്ടില്‍ താമസിക്കുന്ന കുടുംബത്തിനുമേലാണ്. ഇത്തിത്താനം കല്ലുകടവ് തോട്ടുപുറത്തെ ഈ കുടുംബങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് മുന്നിലുള്ളത്.
ചാലച്ചിറ -കല്ലുകടവ് റോഡില്‍ തോട്ടുപുറമ്പോക്കില്‍ താമസിക്കുന്ന വിധവയായ വീട്ടമ്മയും മക്കളും താമസിക്കുന്ന വീടിെൻറ പുറകുവശത്തെ മണ്ണിടിഞ്ഞ് താഴാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇനിയൊരു മഴക്കാലംകൂടി ഈ വീട് അതിജീവിക്കില്ല. ഇതുമൂലം ഈ വീടിെൻറ തൊട്ടുതാഴെ തോട്ടുപുറമ്പോക്കില്‍ താമസിക്കുന്ന രണ്ടു കുട്ടികളടങ്ങിയ കുടുംബവും ഭീതിയിലാണ്. ബ്ലോക്ക് പഞ്ചായത്ത് മെംബറും റവന്യൂ അധികാരികളുംകൂടി മുകളില്‍ താമസിക്കുന്ന വീട്ടുകാരെ മലകുന്നം ഗവ. എല്‍.പി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
എന്നാല്‍, സ്‌കൂളില്‍ താമസസൗകര്യം കുറവായതിനാല്‍ ഇവര്‍ വാടകവീട്ടിലേക്ക് താമസംമാറ്റി. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് സ്ഥലവും വീടും നല്‍കാമെന്ന് പഞ്ചായത്ത് ഭരണാധികാരികള്‍ വാഗ്ദാനം ചെയ്തിരുന്നു. സ്വന്തമായി വീടുള്ളതിനാല്‍ ഇന്നേവരെ ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ചിട്ടില്ലാത്ത ഇവര്‍ക്ക് അടുത്ത ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വീട് നൽകാമെന്നും അതുവരെ വാടകക്ക് താമസിക്കാനുമാണ് ജനപ്രതിനിധികളുടെ ഉപദേശം.
അതേസമയം, കുറിച്ചി പഞ്ചായത്തില്‍ നാല് വര്‍ഷം മുമ്പ് ലൈഫ് പദ്ധതിയില്‍ വീടിന് അപേക്ഷിക്കുകയും ലിസ്റ്റില്‍ പേരുള്‍പ്പെടുകയും ചെയ്തവര്‍ക്ക് പോലും ഇതുവരെ വീട് ലഭിച്ചിട്ടില്ല. വീടിനെക്കുറിച്ച് ഗ്രാമസഭയില്‍ ചോദിക്കുമ്പോള്‍ ലിസ്റ്റില്‍ പേരുണ്ട്, വീട് കിട്ടും എന്നുള്ള മറുപടിയാണ് മെംബര്‍മാര്‍ പറയുന്നത്. തീരെ ഉറപ്പില്ലാത്ത, പശമണ്ണാണ് പ്രദേശത്തുള്ളത്.
സംരക്ഷണഭിത്തി പണിതാല്‍ തീരാവുന്ന പ്രശ്നമേ ഇപ്പോഴുള്ളൂ. ഇത് ചെയ്തുകൊടുക്കാതെ പ്രശ്നത്തില്‍നിന്ന് ഒളിച്ചോടുകയാണ് എം.പിയും എം.എല്‍.എയും ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളുമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പഞ്ചായത്ത്- റവന്യൂ അധികാരികള്‍ ഉടൻ നടപടി എടുക്കണമെന്ന് ഇത്തിത്താനം വികസനസമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.