ചങ്ങനാശ്ശേരി: ജനറൽ ആശുപത്രിയുടെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന് 80 കോടി രൂപയുടെ പുതിയ കെട്ടിടത്തിന് ടെൻഡർ ക്ഷണിച്ചതായി അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. ഇത് ചങ്ങനാശ്ശേരിക്ക് ലഭിച്ചിരിക്കുന്ന ഓണസമ്മാനമാണ്. മൂന്നുവർഷത്തെ നിരന്തര പരിശ്രമത്തിന് ലഭിച്ച അംഗീകാരമാണ് ഈ ഓണസമ്മാനമെന്നും എം.എൽ.എ അറിയിച്ചു.
കിഫ്ബി മുഖാന്തിരം 80 കോടി രൂപ മുടക്കിയാണ് ആശുപത്രി നവീകരണം നടത്തുന്നത്. ഏകദേശം 54.87 കോടി രൂപ ഉപയോഗിച്ച് അഞ്ച് നിലകളിലായാണ് പുതിയകെട്ടിടം വരുന്നത്.
അത്യാധുനിക നിലവാരത്തിലുള്ള നാല് പ്രധാന ഓപ്പറേഷൻ തിയറ്ററുകളും ഒരു മൈനർ ഓപ്പറേഷൻ തീയറ്ററും കീമോതെറാപ്പി, ഡയാലിസിസ്, ഓർത്തോവിഭാഗം, നേത്രരോഗ വിഭാഗം, സർജിക്കൽ വിഭാഗം, മെഡിക്കൽ വിഭാഗം ഇ.എൻ.ടി വിഭാഗം, ത്വക്കുരോഗ വിഭാഗം തുടങ്ങിയവയും ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഡ്യൂട്ടി റൂമുകളും രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള റൂമുകൾ, വയോജന-ശിശു സൗഹൃദ റൂമുകളും ഭിന്നശേഷി സൗഹൃദ സജ്ജീകരണങ്ങളും പൊലീസ് എയ്ഡ് പോസ്റ്റും സി.ടി.സ്കാൻ.
ഫാർമസി, റേഡിയോളജി, എക്സ് ടോയ്ലറ്റ് കെട്ടിടങ്ങൾ സർജിക്കൽ വാർഡുകൾ, റസ്റ്റ് റൂമുകൾ, പാൻട്രി, ഐസൊലേഷൻ റൂം, പ്ലാസ്മ സ്റ്റോർ റൂം, കൗൺസിലിങ് റൂം, ലിഫ്ട് സംവിധാനം തുടങ്ങി അത്യാധുനിക നിലവാരത്തിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയുമുള്ള കെട്ടിടവുമാണ് ചങ്ങനാശ്ശേരിക്ക് ലഭിച്ചിരിക്കുന്നത്. ബാക്കിയുള്ള 26 കോടി രൂപ ഉപയോഗിച്ച് അത്യാധുനിക സജ്ജീകരണങ്ങളും ഉപകരണങ്ങളും മറ്റും സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.