ചങ്ങനാശ്ശേരി: കുരിശുംമൂട് പ്രവർത്തിച്ചിരുന്ന ഇന്ത്യൻ കോഫി ഹൗസിന് പൂട്ടുവീണു. ലാഭമില്ലാത്ത കാരണമാണ് കോഫി ഹൗസ് പൂട്ടുന്നതെന്നാണ് അധികൃതർ പറയുന്നത്.
വർഷങ്ങളോളം ചങ്ങനാശ്ശേരി നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനോട് ചേർന്നാണ് കോഫിഹൗസ് പ്രവർത്തിച്ചിരുന്നത്. ഏഴുവർഷം മുമ്പാണ് കോഫി ഹൗസ് കുരിശുംമൂട്ടിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത്. ഈ കോഫി ഹൗസ് കൂടി പൂട്ടുന്നതോടെ ചങ്ങനാശ്ശേരി സ്വദേശികൾക്ക് കോഫി ഹൗസിൽ പോകണമെങ്കിൽ കോട്ടയത്ത് എത്തണം. കോഫി ഹൗസിലെ പതിവ് സൗഹൃദകൂട്ടായ്മകൾ ഇതിനെതിരെ പ്രതിഷേധം ഉയർത്തി. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് കോഫിഹൗസിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.