ചങ്ങനാശ്ശേരി: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടമായവരെ സ്മരിക്കുന്നതിന് രാജ്യവ്യാപകമായി നടത്തുന്ന സ്മൃതി ദിനാചരണഭാഗമായി ചങ്ങനാശ്ശേരിയിൽ പൊലീസിന്റെ ആയുധ ശേഖരണത്തിന്റെയും സാങ്കേതിക സംവിധാനങ്ങളുടെയും പ്രദർശനം തുടങ്ങി. ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ പ്രത്യേകം ഒരുക്കിയ സ്റ്റാളിൽ 26 വരെയാണ് ആയുധ പ്രദർശനം നടക്കുന്നത്.
സേന ആദ്യകാലങ്ങളിൽ ഉപയോഗിച്ച മുള ലാത്തി, ഇപ്പോഴുള്ള ഫൈബർ ലാത്തി, റൈഫിൾ- പിസ്റ്റൾ തോക്കുകൾ, ടിയർ ഗ്യാസ്, ഷീൽഡ്, വയർലെസ് സംവിധാനങ്ങൾ, ഗ്രനേഡുകൾ, വെടിയുണ്ടകൾ, എ.കെ 47 തോക്ക് തുടങ്ങിയവയുടെ പ്രദർശനം കാണാൻ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരെത്തി. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ഏഴു വരെയാണ് സൗജന്യപ്രദർശനം. അഡീഷണൽ എസ്.പി. വിനോദ് പിള്ള മേള ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.