മലപ്പുറത്ത്​ മണ്ണിടിഞ്ഞുവീണ്​ തൊഴിലാളി മരിച്ചു; ഒരാൾക്ക്​ പരിക്ക്​​

എടവണ്ണ: സംരക്ഷണഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞു​വീണ്​ തൊഴിലാളി മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. തിരുവാല ി ഷാരത്ത്കുന്ന് ഗോപിയാണ്​ (42) മരിച്ചത്. സാരമായി പരിക്കേറ്റ പത്തപ്പിരിയം വായനശാലയിലെ കലന്തിയിൽ കോളനിയിലെ രാഗേഷ ിനെ (28) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട്​ 3.10ഒാടെ എടവണ്ണ കല്ലിടുമ്പ് ഇരുമ്പുതലയിലാണ് അപകടം.

പ്രദേശവാസിയ​ുടെ വീടി​​​െൻറ സംരക്ഷണഭിത്തി കെട്ടുന്നതിനിടെയാണ് അപകടം. പത്തുപേർ ജോലി ചെയ്യുന്നിടത്തേക്ക്​ ഇരുപതടി ഉയരത്തിലുള്ള മണ്ണിടിഞ്ഞുവീണപ്പോൾ രണ്ടുപേർ അടിയിൽപെടുകയായിരുന്നു. രാഗേഷിനെ ഉടൻ പുറത്തെടുത്ത്​ ആശുപത്രിയിലെത്തിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് അര മണിക്കൂറിന് ശേഷമാണ് ഗോപിയെ പുറത്തെടുക്കാനായത്. എടവണ്ണയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എടവണ്ണ എസ്.ഐ പ്രദീപ്കുമാർ, തിരുവാലി ഫയർ ഓഫിസർ മുനവ്വർ സമാൻ, ട്രോമാകെയർ എടവണ്ണ യൂനിറ്റ് ലീഡർ ടി.കെ. ഫാദിഷ്, എടവണ്ണ യൂനിറ്റ് എമർജൻസി ​െറസ്ക്യൂ ഫോഴ്സ് ലീഡർ പി.പി. ഷാഹിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്. ഏറനാട് തഹസിൽദാർ പി. സുരേഷ്, ​െഡപ്യൂട്ടി തഹസിൽദാർ മോഹനകൃഷ്ണൻ, പെരകമണ്ണ വില്ലേജ് ഓഫിസർ ജയപ്രകാശ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഷൈലജയാണ് ഗോപിയുടെ ഭാര്യ. മക്കൾ: ആതിര, അമിത, അർച്ചന.


Tags:    
News Summary - land sliding in malappuram; one dead -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.